തിരുവനന്തപുരം എ.ജി ഓഫിസിന് മുന്നിൽ  വഖഫ് നിയമ ഭേദഗതി ബില്‍ കത്തിക്കുന്നു

എ.ജി.ഓഫീസിനു മുന്നിൽ വഖഫ് നിയമ ഭേദഗതി ബില്‍ എസ്.ഡി.പി.ഐ പ്രവർത്തകർ കത്തിച്ചു

തിരുവനന്തപുരം: എ.ജി.ഓഫീസിനു മുന്നിൽ വഖഫ് നിയമ ഭേദഗതി ബില്‍ എസ്.ഡി.പി.ഐ പ്രവർത്തകർ കത്തിച്ചു. വംശീയ അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും രാജ്യം സവര്‍ണവല്‍ക്കരിക്കാനുള്ള സംഘപരിവാരത്തിന്റെ ഗൂഢാലോചനയുമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ പറഞ്ഞു.

എ.ജി ഓഫീസിനു മുന്നില്‍ ഉള്‍പ്പെടെ സംസ്ഥാന വ്യാപകമായി ബില്‍ കത്തിച്ച് പ്രതിഷേധിച്ചു. വര്‍ഗീയ ലക്ഷ്യത്തോടെ ആർ.എസ്.എസ് തയോറാക്കിയതാണ് ബില്‍ എന്ന് അതിലെ വ്യവസ്ഥകള്‍ പരിശോധിച്ചാല്‍ ബോധ്യമാകും. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ വിമര്‍ശകരുടെയും ന്യൂനപക്ഷങ്ങളുടെയും വീടുകളും സ്വത്തുക്കളും ആരാധനാലയങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന വംശീയവാദികളുടെ അടുത്ത കിരാതമായ ചുവടുവെപ്പാണ് വഖഫ് ഭേദഗതി നിയമം.

സാമൂഹിക നന്മക്ക് ഉപയോഗപ്പെടുത്തേണ്ട സ്വത്തുവകകള്‍ നിയമത്തിന്റെ പഴുതുപയോഗിച്ച് കവര്‍ച്ച ചെയ്യുന്നതിനുള്ള ഗൂഢതന്ത്രമാണ് പുതിയ നിയമഭേദഗതിക്കു പിന്നില്‍. രാജ്യത്തിന്റെ മഹത്തായ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കവര്‍ന്നെടുക്കുകയാണ് സംഘപരിവാര ഭരണകൂടം. ഇതിനെതിരേ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ശക്തമായ ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് പൗരസമൂഹം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധങ്ങളില്‍ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികള്‍ നേതൃത്വം നല്‍കി.


Tags:    
News Summary - SDPI workers burnt the Waqf Act Amendment Bill in front of the AG office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.