Posted On
date_range Updated On
date_range അഞ്ച് ജില്ലകളിൽ വിദ്യാലയങ്ങൾക്ക് ഇന്ന് അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചു.
കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഒഴികെയാണ് അവധി.
ഇടുക്കി, വയനാട് ജില്ലകളിൽ പ്രഫഷനൽ കോളജുകള്‍ ഉള്‍പ്പെടെ അവധിയായിരിക്കും. ഇടുക്കിയിൽ മുന്‍ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കോഴിക്കോട് കേന്ദ്രീയ വിദ്യാലയങ്ങൾക്കും അംഗൻവാടികൾക്കും വയനാട്ടിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.