കൊച്ചി: സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ നിരക്ക് വർധനയുമായി ബന്ധപ്പെട്ട് സർക്കാറിന് നിലപാടറിയിക്കാൻ ഇതുസംബന്ധിച്ച ഹരജികൾ ഹൈകോടതി മാറ്റി.
പദ്ധതിക്ക് ഓരോ മാസവും അഡ്വാൻസും മുട്ട, പാൽ വിതരണത്തിന് പ്രത്യേക ഫണ്ടും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനകളടക്കം നൽകിയ ഹരജികളാണ് ഫെബ്രുവരി 16ന് പരിഗണിക്കാൻ ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് മാറ്റിയത്.
പ്രത്യേക തുക അനുവദിക്കാത്തപക്ഷം മുട്ട, പാൽ വിതരണം തുടരാൻ സാധിക്കില്ലെന്നും പാചകച്ചെലവിനുള്ള തുക അപര്യാപ്തമായതിനാൽ സർക്കാർ നിർദേശിക്കുന്ന മെനു അതേപടി പാലിക്കാൻ സാധ്യമല്ലെന്നുമാണ് ഹരജിക്കാരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.