തിരുവനന്തപുരത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; വിദ്യാർഥികൾക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടം.

തിരുവനന്തപുരം നഗരൂര്‍ വെള്ളല്ലൂർ ഗവ. എൽപി സ്കൂളിലെ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. 25 വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്.

രണ്ടുകുട്ടികൾക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാർ സമീപത്തെ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മറ്റുകുട്ടികൾക്കൊന്നും സാരമായ പരിക്കുകളില്ല. 


Tags:    
News Summary - School bus loses control and overturns in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.