കൊച്ചി: സ്കൂൾ ബാഗുകളുടെ ഭാരം കുറക്കാൻ നടപടി സ്വീകരിച്ചതായി സർക്കാർ ഹൈകോടതിയിൽ . മനുഷ്യാവകാശ കമീഷൻ നിർദേശാനുസരണം പാഠപുസ്തകങ്ങൾ ഒന്നിലേറെ ഭാഗങ്ങളാക്കി മാറ് റി. 2016 -17 അധ്യയന വർഷം രണ്ടു ഭാഗമാക്കിയ പുസ്തകങ്ങൾ 2017 -18 മുതൽ മൂന്നു ഭാഗമാക്കും. ആദ്യ രണ്ടു ഭ ാഗം വേനലവധിക്കാലത്ത് മേയ് 15നകവും മൂന്നാം ഭാഗം ക്രിസ്മസ് അവധിക്കാലത്തും വിതരണം ചെയ് യും.
ഒാരോ ഭാഗവും 60 പേജിൽ കൂടരുതെന്ന് നിഷ്കർഷിച്ചിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ അ ഡീഷനൽ ഡയറക്ടർ ജെസി ജോസഫ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സ്കൂൾ ബാഗിെൻറ അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ഇതു നിയന്ത്രിക്കണമെന്നും കാണിച്ച് എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക് നൽകിയ ഹരജിയിലാണ് വിശദീകരണം.
പൊതുപ്രവർത്തകനായ ശ്രീകുമാർ നൂറനാട് നൽകിയ പരാതിയിലാണ് സ്കൂൾ ബാഗിെൻറ ഭാരം കുറക്കാൻ ചില നിർദേശങ്ങൾ നൽകി മനുഷ്യാവകാശ കമീഷൻ 2016 ആഗസ്റ്റ് അഞ്ചിന് ഉത്തരവിറക്കിയതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. പാഠപുസ്തകങ്ങൾ ഒന്നിലേറെ ഭാഗങ്ങളാക്കി മാറ്റിയതിന് പുറമെ ഭാരം കുറഞ്ഞ സാമഗ്രികൾ കൊണ്ടു നിർമിച്ച ബാഗ് ഉറപ്പാക്കാൻ പ്രധാനാധ്യാപകർക്ക് നിർദേശം നൽകിയിട്ടുമുണ്ട്.
ബാഗുകളുടെ ഭാരം വർധിപ്പിക്കാൻ വെള്ളക്കുപ്പികൾ കാരണമാകാറുണ്ട്. ക്ലാസ് മുറികളിൽ കുടിവെള്ളം ലഭ്യമാക്കിയാൽ കുപ്പിവെള്ളം ഒഴിവാക്കാനാവും. വലുപ്പവും പേജും കുറഞ്ഞ നോട്ട് ബുക്കാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാൻ പ്രധാനാധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ ബാഗ് പരിശോധിച്ച് അനാവശ്യ സാധനങ്ങൾ ക്ലാസിൽ കൊണ്ടു വരുന്നില്ലെന്ന് ക്ലാസ് ടീച്ചർമാർ ഉറപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തേ ഇൗ ഹരജിയിൽ വിശദീകരണം നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.