തിരുവനന്തപുരം: പട്ടികജാതിവിഭാഗങ്ങളുടെ വികസനഫണ്ട് 75 ശതമാനം വെട്ടിക്കുറച്ചു. സംസ്ഥാനപദ്ധതിയിൽ 20 ശതമാനം വെട്ട ിക്കുറക്കുമെന്ന ഉത്തരവിെൻറ ഭാഗമായാണ് നടപടി. മൂന്ന് പദ്ധതികൾക്ക് നീക്കിവെച്ച 340 കോടി രൂപയിൽ 150 കോടി കുറച്ചാ ണ് അഡീഷനൽ സെക്രട്ടറി ആർ. താരാദേവിയുടെ ഉത്തരവ്. പട്ടികജാതിവിഭാഗത്തിലെ കള്ളാടി, നായാടി, വേടൻ, ചക്ലിയൻ, അരുന്ധതി യാർ തുടങ്ങിയ ദുർബലവിഭാഗങ്ങൾക്കായുള്ള പദ്ധതിയിലാണ് വെട്ടിക്കുറവ്. ഈ സമുദായങ്ങളുടെ വികസനത്തിന് നീക്കിെവച്ച 50 കോടിയിൽ 35 കോടി വെട്ടിക്കുറച്ചു. കുടിവെള്ളം, വൈദ്യുതി, അടിസ്ഥാനസൗകര്യങ്ങൾ, കോളനി നവീകരണം, വീട് അറ്റകുറ്റപ്പണി, തൊഴിൽ പരിശീലനം, സ്വയംതൊഴിൽ സംരംഭം എന്നിവക്കുള്ള തുകയിലാണ് കുറവ്.
ഭൂരഹിത പട്ടികജാതി കുടുംബങ്ങൾക്ക് വീടുെവക്കുന്നതിന് ഭൂമിവാങ്ങാൻ 225 കോടി വകയിരുത്തിയിരുന്നു. അതിൽനിന്ന് 100 കോടി വെട്ടിക്കുറച്ചു. പട്ടികജാതി പെൺകുട്ടികൾക്ക് വിവാഹ ധനസഹായമായി 65 കോടി ബജറ്റിൽ നീക്കിവെച്ചിരുന്നു. അതിൽ 15 കോടി വെട്ടിക്കുറച്ചു. പട്ടികജാതി വിഭാഗങ്ങൾക്ക് ബജറ്റിൽ നീക്കിെവച്ചത് 1491കോടിയാണ്. അതിൽ 861 കോടി ചെലവഴിെച്ചന്നാണ് കണക്ക്, 57 ശതമാനം. ബാക്കിയുള്ളത് 630 കോടിയാണ്. പുതിയ ഉത്തരവനുസരിച്ച് പല പദ്ധതികളിലും 40 ശതമാനം തുക വെട്ടിക്കുറക്കുമ്പോൾ ഇനി ചെലവഴിക്കാൻ അധികം പണം ഉണ്ടാകില്ല.
പട്ടികവിഭാഗ ഉന്നമനത്തിന് വിഘാതം സൃഷ്ടിക്കുന്ന തരത്തിൽ വെട്ടിക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് വകുപ്പധികൃതരുടെ വാദം. അധികം തുക ആവശ്യമായ പദ്ധതികളിലേക്ക് വകയിരുത്തുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.