തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രനെതിരായ ആരോപണങ്ങൾ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തിെൻറ ഗൗരവം മുഖ്യമന്ത്രി മനസിലാക്കണം. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. മന്ത്രിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി തന്നെ എ.കെ ശശിന്ദ്രെൻറ രാജി ആവശ്യപ്പെടണമെന്നും ചെന്നിത്തല പറഞ്ഞു.
സ്ത്രീകൾക്കെതിരായി ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് ഇത്തരം കാര്യങ്ങൾ ഉണ്ടാവുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇടതുഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.