കോഴിക്കോട് ദേശീയപാത നിര്‍മാണത്തിനിടെ കയര്‍ പൊട്ടി കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണു

കോഴിക്കോട്: ദേശീയപാത നിര്‍മാണത്തിനിടെ കയര്‍ പൊട്ടി കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം. കൊയിലാണ്ടിയില്‍ തിരുവങ്ങൂരിലാണ് അപകടമുണ്ടായത്. ക്രെയിനിൽ കോൺക്രീറ്റ് പാളി മുകളിലേക്ക് ഉയർത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇന്ന് ഉച്ചക്ക് 12.45ഓടെയായിരുന്നു അപകടം. കോൺക്രീറ്റ് പാളി താഴെ സർവീസ് റോഡിലേക്ക് വീണെങ്കിലും ആ നിമിഷങ്ങളിൽ വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ ദുരന്തം ഒഴിവായി.

ഒന്നരമീറ്റര്‍ നീളവും വീതിയുമുള്ള കോണ്‍ക്രീറ്റ് സ്ലാബുകളാണ് ഉയരത്തിൽ മതിൽ പോലെ അടുക്കിവെക്കുന്നത്. നേരത്തെ ഇവിടെ ഇത്തരത്തിലെ മതില്‍ മുന്നോട്ട് തള്ളിവന്നിരുന്നു. തുടര്‍ന്ന് പൊളിച്ച് വീണ്ടും പണിയുകയായിരുന്നു

സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. സി.പി.എം പ്രവർത്തകരെത്തി സ്ഥലത്ത് കൊടി സ്ഥാപിച്ചു.

Tags:    
News Summary - rope broke and the concrete layer collapsed during construction of National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.