ന്യൂഡൽഹി: ജമ്മുകശ്മീർ നിയമസഭ പിരിച്ചുവിട്ട ഗവർണർ സത്യപാൽ മാലിക്കിെൻറ നടപടി ചോദ്യം ചെയ്ത് നൽകിയ ഹര ജി സുപ്രീംകോടതി തള്ളി. ഗവർണറുടെ അധികാരത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ കൗൾ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഗവർണറുടെ നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച് ബി.ജെ.പി എം.എൽ.എ ഡോ.ഗഗൻ ഭഗത് ആണ് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്. ഗവർണറുടെ നടപടി തള്ളി വിശ്വാസവോെട്ടടുപ്പ് നടത്തണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
നവംബർ 22 നാണ് ജമ്മു കശ്‌മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടത്. ബി.ജെ.പി പിന്തുണ പിന്‍വലിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെച്ചിരുന്നു. ജൂണ്‍ 19 മുതൽ ജമ്മുകശ്‌മീര്‍ രാഷ്‌ട്രപതി ഭരണത്തിന്‍ കീഴിലായിരുന്നു. ആറുമാസത്തെ രാഷ്‌ട്രപതി ഭരണത്തിെൻറ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരുമാസം ബാക്കിനില്‍ക്കേയാണ് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ നിയമസഭ പിരിച്ചുവിട്ട് സത്യപാല്‍ മാലിക്ക് ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.