നെടുമങ്ങാട് വായ്പാ കുടിശ്ശികയുടെ പേരിൽ വീട്​ ജപ്​തി; ബാങ്ക്​ നടപടി പിൻവലിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ വായ്പാ കുടിശ്ശികയുടെ പേരിൽ വീട്​ ജപ്​തി ചെയ്​ത നടപടി എസ്​.ബി.ഐ പിൻവലിച്ചു. വായ്​പ കുടിശ്ശികയുടെ പേരിൽ കഴിഞ്ഞ ദിവസമാണ്​ ബാങ്ക്​ അധികൃതൽ വീട്​ ജപ്​തി ചെയ്​ത്​ പതിനൊന്നുകാരിയെയും മാതാപി താക്കളെയും പെരുവഴിയിലിറക്കിയത്​. തുടർന്ന്​ നാട്ടുകാരിൽ നിന്നും വൻപ്രതിഷേധം ഉയർന്നതിനെ തുടർന്ന് തിരിച്ചടവു തുകയിൽ ഇളവു വരുത്താൻ ബാങ്ക് തയാറായി. ബാക്കി വന്ന തുക സംഘടനകളും സ്വകാര്യ വ്യക്തികളും അടച്ചതോടെയാണ്​ ബാങ്ക്​ വീടി​​െൻറ താക്കോൽ തിരിച്ചു നൽകിയത്​.

നെടുമങ്ങാട് കുളപ്പാറ സ്വദേശികളായ ബാലുവും കുടുംബവുമാണ് വീട്​ നഷ്​ടപ്പെട്ട്​ പെരുവഴിയിലേക്കിറങ്ങിയത്​. സ്കൂളിൽ നിന്നെത്തിയ ആറാംക്ലാസുകാരി യൂണിഫോം പോലും മാറാനാകാതെ രാത്രി വെളുക്കുവോളം അച്ഛനും അമ്മക്കും ഒപ്പം വീടിന് പുറത്തിരുന്നു. മാധ്യമങ്ങളും സാമൂഹ്യ പ്രവർത്തകരും വിഷയമേറ്റെടുത്തു. സംഭവം വാർത്തയായതിനെ തുടർന്ന്​ സ്ഥലം എം.എൽ.എ ബാങ്ക് അധികൃതരുമായി ചർച്ച നടത്തി.

പഞ്ചായത്തിൽ നിന്നു ലഭിച്ച മൂന്നു സ​െൻറിൽ വീടു വയക്കുന്നതിനായി 2014 ൽ രണ്ടു ലക്ഷത്തി അൻപത്തി ഒന്നായിരം ലോണെടുത്തത്. 93000 രൂപ തിരിച്ചടച്ചിരുന്നു. എന്നാൽ തിരിച്ചടവ്​ മുടങ്ങിയതോടെ പലിശ സഹിതം 2.94 ലക്ഷം രൂപ അടക്കണമെന്ന്​ ബാങ്ക്​ ആവശ്യപ്പെടുകയായിരുന്നു. തുകയില്‍ ഇളവ് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ആദ്യം ഇതിനു തയാറായില്ല. തുടർന്ന്​ നാട്ടുകാരുടെ പ്രതിഷേധവും മാധ്യമങ്ങളിൽ വാർത്തയുമായതിനെ തുടർന്ന്​ ബാങ്ക് 94,000 രൂപയുടെ ഇളവ് നല്‍കുകയായിരുന്നു.

Tags:    
News Summary - SBI - Nedumangad home seize - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.