കൊച്ചി: ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കുറഞ്ഞ ഭാരത്തോടെ ജനിച്ച കു ഞ്ഞും ഇരട്ട സഹോദരിയും ആശുപത്രി വിട്ടു. എറണാകുളം ലൂർദ് ആശുപത്രിയിൽ മാസങ്ങൾക്കുമ ുമ്പ് പിറന്ന കൊടുങ്ങല്ലൂർ സ്വദേശി തൻസീം-സുഹൈന ദമ്പതികളുടെ മക്കളായ സായയും സോയയുമാണ് ഏറെനാളത്തെ പരിചരണശേഷം പൂർണ ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങിയത്.
350 ഗ്രാം ഭാരത്തോടെ പിറന്ന സായയാണ് രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞ്. സോയക്ക് 400 ഗ്രാം മാത്രമേ ഭാരമുണ്ടായിരുന്നുള്ളൂ. നാലുമാസത്തെ അതിതീവ്ര പരിചരണത്തിനൊടുവിൽ യഥാക്രമം രണ്ട് കിലോ, ഒന്നര കിലോ ഭാരം നേടിയാണ് കുരുന്നുകൾ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയത്.
മാസം തികയാതെയുള്ള ജനനത്തിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും ഭാരം കുറഞ്ഞ ശിശുവിെൻറ തൂക്കം 375 ഗ്രാം ആയിരുന്നു. ആറാംമാസം സങ്കീർണാവസ്ഥയിലെത്തിയ സുഹൈനയുടെ ഗർഭപാത്രത്തിൽനിന്ന് ഗൈനക്കോളജി വിഭാഗം കൺസൾട്ടൻറ് ഡോ. ദിവ്യജോസിെൻറയും അനസ്തേഷ്യോളജി വിഭാഗം മേധാവി ഡോ. ശോഭ ഫിലിപ്പിെൻറയും നേതൃത്വത്തിെല വിദഗ്ധസംഘം പെൺകുഞ്ഞുങ്ങളെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. ഇവർ ശ്വാസമെടുക്കാൻ പ്രാപ്തരാകുന്നതുവരെ 40 ദിവസത്തോളം വെൻറിലേറ്റർ സഹായത്തോടെ ചികിത്സിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.