സവർക്കറുടെ മാപ്പ്​: രാജ്നാഥ് സിങ് പറഞ്ഞത്​ 'ആൾട്ടർനേറ്റീവ് ഫാക്ട്സ്​'; പിന്നിൽ ഗൂഡലക്ഷ്യം -വി.ഡി. സതീശൻ

തിരുവനന്തപുരം: ബ്രിട്ടീഷുകാരോട്​ അഞ്ചുതവണ മാപ്പപേക്ഷിച്ച ഹിന്ദു മഹാസഭ നേതാവ്​ വിനായക്​ ദാമോദർ സവർക്കറിനെ മഹാത്മാ ഗാന്ധിയുമായി ബന്ധിപ്പിച്ച്​ കേന്ദ്രമന്ത്രി രാജ്​ നാഥ്​ സിങ്ങ്​ നുണ പ്രചരിപ്പിച്ചതിനുപിന്നിൽ ഗൂഡ ലക്ഷ്യങ്ങളുണ്ടെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. അസത്യങ്ങൾ 'ആൾട്ടർനേറ്റീവ് ഫാക്ട്സ്​' ആയി അവതരിപ്പിക്കുന്നതാണ്​ ഇവരുടെ രീതി. വർഷങ്ങൾക്കപ്പുറം ഈ അസത്യം വിശ്വാസ്യയോഗ്യമായി പ്രചരിപ്പിക്കപ്പെടണം എന്നതാണ് നുണ പ്രസ്​താവനകളുടെ ലക്ഷ്യമെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു.

'മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്നു വരുന്നതിന് വർഷങ്ങൾക്ക് മുൻപാണ് സവർക്കർ കാലാപാനിയിൽ നിന്ന് മോചനം തേടി ആദ്യ മാപ്പപേക്ഷ നൽകിയത് എന്നത് വിസ്മരിക്കപ്പെടണം; പിന്നീട് അഞ്ചു തവണ കൂടി അദ്ദേഹം മാപ്പപേക്ഷിച്ചു എന്നത് വിസ്മരിക്കപ്പെടണം; മോചിതനായ സവർക്കർ പിന്നീട് തന്‍റെ ജീവിതത്തിലൊരിക്കലും സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായിട്ടില്ല എന്നത് വിസ്മരിക്കപ്പെടണം; അവസാനം മഹാത്മാ ഗാന്ധിയുടെ കൊല ചെയ്യുന്നതിന് ഗൂഢാലോചന നടത്തിയതും സൗകര്യങ്ങൾ ഒരുക്കിയതും സവർക്കാറാണെന്നതും വിസ്മരിക്കപ്പെടണം എന്നതാണ് രാജ്​നാഥ്​ സിങ്ങിന്‍റെ ഈ പ്രസ്താവനയുടെ ലക്ഷ്യം' -സതീശൻ പറഞ്ഞു.

സ​വ​ർ​ക്ക​ർ ജ​യി​ൽ​​ മോചിതനാകാൻ ബ്രി​ട്ടീ​ഷു​കാ​ർ​ക്ക്​ മാപ്പപേക്ഷ കൊ​ടു​ത്ത​ത്​ മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാണ്​ എന്നായിരുന്നു പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്​​നാ​ഥ്​​സി​ങ് കഴിഞ്ഞ ദിവസം പറഞ്ഞത്​. ഇത്​ പച്ചക്കള്ളമാണെന്ന്​ രാജ്യത്തെ പ്രമുഖ ചരിത്രകാരൻമാരടക്കം തെളിവുസഹിതം വ്യക്​തമാക്കിയിരുന്നു. സവർക്കർ മാപ്പപേക്ഷ നൽകിയത് 1911ലും 1913ലുമാണെന്നും എന്നാൽ മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായത് 1915 ലാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

സാഹചര്യങ്ങൾക്കനുസരിച്ച് വിശ്വാസ്യയോഗ്യം എന്ന് തോന്നിപ്പിക്കുന്ന അസത്യങ്ങൾ 'ആൾട്ടർനേറ്റീവ് ഫാക്ട്സ്​' ആയി അവതരിപ്പിച്ചാണ്​ സംഘ്​പരിവാർ അടക്കമുള്ള ഫാസിസ്റ്റ് ഭരണകൂടങ്ങൾ തങ്ങളുടെ ആശയം പ്രചരിപ്പിക്കുന്നതെന്ന്​ സതീശൻ ചൂണ്ടിക്കാട്ടി. അമേരിക്കൻ പ്രസിഡന്‍റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ പങ്കെടുത്തവരുടെ എണ്ണം സംബന്ധിച്ച് വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി സീൻ സ്​പൈസർ നടത്തിയ തെറ്റായ പ്രസ്താവനയെ ന്യായീകരിച്ച്​ യു.എസ്. കൗൺസിലർ കെല്യൻ കോൺവേ നടത്തിയ പരാമർശമാണ് 'ആൾട്ടർനേറ്റീവ് ഫാക്ട്സ്'. സത്യാനന്തര യുഗത്തിൽ പല പുതിയ നറേറ്റിവുകളും നിർമ്മിക്കപ്പെടുന്നത് ആൾട്ടർനേറ്റീവ് ഫാക്ട്സിലൂടെയാണ്. അത്തരത്തിൽ ഒരു പ്രസ്താവനയാണ് സവർക്കറുടെ മാപ്പപേക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നടത്തിയത്.

തീവ്രവലത് രാഷ്ട്രീയം ഉണ്ടാക്കുന്ന വൈകാരികതയിൽ ചരിത്രബോധമില്ലാത്ത ഒരു വിഭാഗം ജനങ്ങൾക്ക് സത്യമെന്ന് തോന്നിക്കാവുന്ന ഒരു നറേറ്റിവ് നിർമ്മിക്കുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്. വർഷങ്ങൾക്കപ്പുറം ഈ അസത്യം വിശ്വാസ്യയോഗ്യമായി പ്രചരിപ്പിക്കപ്പെടണം എന്നതാണ് ലക്ഷ്യം. അവിടെ മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്നു വരുന്നതിന് വർഷങ്ങൾക്ക് മുൻപാണ് സവർക്കർ കാലാപാനിയിൽ നിന്ന് മോചനം തേടി ആദ്യ മാപ്പപേക്ഷ നൽകിയത് എന്നത് വിസ്മരിക്കപ്പെടണം; പിന്നീട് അഞ്ചു തവണ കൂടി അദ്ദേഹം മാപ്പപേക്ഷിച്ചു എന്നത് വിസ്മരിക്കപ്പെടണം; മോചിതനായ സവർക്കർ പിന്നീട് തന്റെ ജീവിതത്തിലൊരിക്കലും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിട്ടില്ല എന്നത് വിസ്മരിക്കപ്പെടണം; അവസാനം മഹാത്മാ ഗാന്ധിയുടെ കൊല ചെയ്യുന്നതിന് ഗൂഢാലോചന നടത്തിയതും സൗകര്യങ്ങൾ ഒരുക്കിയതും സവർക്കാറാണെന്നതും വിസ്മരിക്കപ്പെടണം എന്നതാണ് ഈ പ്രസ്താവനയുടെ ലക്ഷ്യം.

സംഘപരിവാർ നേതൃത്വം ഒളിഞ്ഞും തെളിഞ്ഞും ഈ രാജ്യത്തിന്‍റെ ചരിത്രം തിരുത്തിയെഴുതാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗം തന്നെയാണ് ഈ നറേറ്റിവ്. പറയുന്നത് മണ്ടത്തരമാണെന്നും അസത്യമാണെന്നും അറിയാതെയല്ല, പക്ഷെ നാളെകളിലെ ചർച്ചകൾ വഴി തിരിച്ചു വിടുകയെന്നതും ഈ വാദം സാമാന്യവത്കരിക്കുക എന്ന ലക്ഷ്യത്തോടെയും ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളാണ് ഇത്. ഒരു വലിയ സംവിധാനം ഇന്നത്തെ കാലത്ത് സമൂഹമാധ്യമങ്ങളിൽ ഇത് സത്യമാണെന്ന്‌ തോന്നിക്കുന്നതിനുള്ള ചർച്ചകൾ നടത്തും. അത് വിശ്വസിപ്പിക്കുന്നതിനുള്ള രേഖകൾ വ്യാജമായി നിർമ്മിക്കും. ഇതാണ് ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ രീതി.

എത്രമാത്രം വളച്ചൊടിക്കാൻ ശ്രമിച്ചാലും സംഘപരിവാറിന് മാറ്റിയെഴുതാൻ കഴിയാത്തത്രയും ഈ മണ്ണിൽ അലിഞ്ഞു ചേർന്നതാണ് ഇന്ത്യയുടെ ചരിത്രം. ആ ചരിത്രം കൂടുതൽ ഉച്ചത്തിൽ ഓരോ കോൺഗ്രസ് പ്രവർത്തകനും ചരിത്രാധ്യാപകരും പൊതുസമൂഹവും പറയുക തന്നെ ചെയ്യും -സതീശൻ പ്രസ്​താവനയിൽ വ്യക്​തമാക്കി.

സവർക്കറുടെ ജയിൽമോചന ദയാഹരജി ഗാന്ധിജി പറഞ്ഞിട്ട്​ –രാജ്​നാഥ്​സിങ്​

ന്യൂ​ഡ​ൽ​ഹി: ഹി​ന്ദു​മ​ഹാ​സ​ഭ നേ​താ​വ്​ വി​നായക്​​ ദാ​മോ​ദ​ർ സ​വ​ർ​ക്ക​ർ ജ​യി​ലി​ൽ​നി​ന്ന്​ ഇ​റ​ങ്ങാ​ൻ ബ്രി​ട്ടീ​ഷു​കാ​ർ​ക്ക്​ മാപ്പപേക്ഷ കൊ​ടു​ത്ത​ത്​ മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്​​നാ​ഥ്​​സി​ങ്. മാ​ർ​ക്​​സി​െൻറ​യും ലെ​നി​െൻറ​യും ആ​ശ​യം കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​ർ ഫാ​ഷി​സ്​​റ്റാ​യും നാ​സി​യാ​യും ചി​ത്രീ​ക​രി​ക്കാ​നാ​ണ്​ ശ്ര​മി​ച്ച​തെ​ങ്കി​ലും സ​വ​ർ​ക്ക​ർ തി​ക​ഞ്ഞ ദേ​ശീ​യ​വാ​ദി​യും സാ​മൂ​ഹി​ക പ​രി​ഷ്​​ക​ർ​ത്താ​വു​മാ​യി​രു​ന്നെ​ന്നും രാ​ജ്​​നാ​ഥ്​​സി​ങ്​ അ​വ​കാ​ശ​​പ്പെ​ട്ടു.

പ​ഴ​യ പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ ഉ​ദ​യ്​ മ​ഹു​ർ​ക്ക​ർ എ​ഴു​തി​യ 'വീ​ർ സ​വ​ർ​ക്ക​ർ: ദി ​മാ​ൻ ഹു ​കു​ഡ്​ ഹാ​വ്​ പ്രി​വ​ൻ​റ​ഡ്​ പാ​ർ​ട്ടീ​ഷ​ൻ' (വീ​ര​സ​വ​ർ​ക്ക​ർ: വി​ഭ​ജ​നം ത​ട​യു​മാ​യി​രു​ന്ന വ്യ​ക്​​തി) എ​ന്ന പു​സ്​​ത​ക​ത്തി​െൻറ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​രോ​ധ മ​ന്ത്രി.

രാ​ജ്യ​ത്തെ മോ​ചി​പ്പി​ക്കാ​നെ​ന്ന പോ​ലെ സ​വ​ർ​ക്ക​റെ മോ​ചി​പ്പി​ക്കാ​നും ശ്ര​മം തു​ട​രു​മെ​ന്ന്​ ഗാ​ന്ധി​ജി പ​റ​ഞ്ഞി​രു​ന്ന​താ​യി രാ​ജ്​​നാ​ഥ്​​സി​ങ്​ വാ​ദി​ച്ചു. ജ​യി​ലി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​യാ​ൽ സ​വ​ര്‍ക്ക​ര്‍ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കു​ചേ​രു​മെ​ന്ന്​ ഗാ​ന്ധി​ജി വി​ശ്വ​സി​ച്ചു. ഭ​ര​ണ​ഘ​ട​ന ശി​ല്‍പി ബി.​ആ​ര്‍ അം​ബേ​ദ്ക​റി​നും സ​വ​ര്‍ക്ക​റു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. ദേ​ശീ​യ നാ​യ​ക​രെ​ക്കു​റി​ച്ച്​ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടാ​കാം. എ​ന്നാ​ൽ, അ​വ​രെ ഒ​രു പ്ര​ത്യേ​ക കാ​ഴ്​​ച​പ്പാ​ടി​ൽ കാ​ണ​രു​ത്. സ​വ​ർ​ക്ക​റെ അ​വ​ഗ​ണി​ക്കു​ന്ന​തും അ​പ​മാ​നി​ക്കു​ന്ന​തും ക്ഷ​മി​ക്കാ​നാ​വി​ല്ല. തെ​റ്റാ​യ വ്യാ​ഖ്യാ​ന​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​തു​കൊ​ണ്ട്​ ജ​ന​ങ്ങ​ൾ​ക്ക്​ ശ​രി​യാ​യ വി​ധ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ മ​ന​സ്സി​ലാ​ക്കാ​നാ​യി​ട്ടി​ല്ല.


തി​ക​ഞ്ഞ ദേ​ശ​ഭ​ക്ത​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ ബ്രി​ട്ടീ​ഷു​കാ​ര്‍ ര​ണ്ടു ത​വ​ണ​യാ​ണ് ജ​യി​ലി​ല​ട​ച്ച​ത്. സ​വ​ര്‍ക്ക​ര്‍ ഒ​രു വ്യ​ക്തി​യ​ല്ല, മ​റി​ച്ച് ഒ​രാ​ശ​യ​മാ​ണെ​ന്നാ​ണ് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ട​ല്‍ബി​ഹാ​രി വാ​ജ്‌​പേ​യി നേ​ര​ത്തെ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ 2003ൽ ​സ​വ​ർ​ക്ക​റു​ടെ ചി​ത്രം പാ​ർ​ല​മെൻറി​ൽ വെ​ച്ച​​പ്പോ​ൾ മു​ൻ​പ്ര​ധാ​ന​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ർ ഒ​ഴി​കെ എ​ല്ലാ​വ​രും ച​ട​ങ്ങ്​ ബ​ഹി​ഷ്​​ക​രി​ക്കു​ക​യാ​ണ്​ ഉ​ണ്ടാ​യ​ത്. പോ​ർ​ട്ട്​​ബ്ലെ​യ​റി​ൽ വെ​ച്ച ഫ​ല​കം അ​ന്ന​ത്തെ സ​ർ​ക്കാ​ർ നീ​ക്കി. സ​വ​ര്‍ക്ക​ര്‍ രാ​ഷ്​​ട്രീ​യ നേ​താ​വ് എ​ന്ന​തി​ന​പ്പു​റം സാം​സ്‌​കാ​രി​ക നാ​യ​ക​നാ​യി​രു​ന്നു എ​ന്നും സ​വ​ര്‍ക്ക​റെ​ക്കു​റി​ച്ചു കൂ​ടു​ത​ല്‍ ഗ​വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ക്ക​ണ​മെ​ന്നും രാ​ജ്‌​നാ​ഥ് സി​ങ്​ കൂ​ട്ടി​ച്ചേ​ര്‍ത്തു.

ഗാ​ന്ധി​യും സ​വ​ര്‍ക്ക​റും പ​ര​സ്പ​രം ബ​ഹു​മാ​നി​ച്ചി​രു​ന്ന​താ​യി ആ​ർ.​എ​സ്.​എ​സ് അ​ധ്യ​ക്ഷ​ന്‍ മോ​ഹ​ന്‍ ഭാ​ഗ​വ​ത്​ പ​റ​ഞ്ഞു. സ​വ​ര്‍ക്ക​ര്‍ക്ക് മോ​ശം പ​രി​വേ​ഷം ക​ല്‍പി​ച്ചു ന​ല്‍കി​യ​വ​രു​ടെ അ​ടു​ത്ത ല​ക്ഷ്യം സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍, ദ​യാ​ന​ന്ദ സ​ര​സ്വ​തി, യോ​ഗി അ​ര​വി​ന്ദ് എ​ന്നി​വ​രാ​യി​രു​ന്നു. രാ​ജ്യ​ത്ത് ഭൂ​രി​പ​ക്ഷ-​ന്യൂ​ന​പ​ക്ഷ വി​ഭ​ജ​നം ഉ​ണ്ടാ​ക്ക​രു​തെ​ന്നും ആ​ര്‍എ​സ്എ​സ് മേ​ധാ​വി പ​റ​ഞ്ഞു.

Tags:    
News Summary - Savarkar's apology: Rajnath Singh says 'alternative facts' -VD. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.