Posted On
date_range Updated On
date_range സൗദി സ്വദേശിയായ എട്ടു വയസുകാരൻ മുങ്ങി മരിച്ചു
കുമരകം: കോട്ടയം കുമരകത്ത് സൗദി അറേബ്യൻ സ്വദേശിയായ എട്ടു വയസുകാരൻ മുങ്ങി മരിച്ചു. മജീദ് ആദിൻ ഇബ്രാഹിമാണ് മരിച്ചത്. കുമരകത്തെ സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിലാണ് സംഭവം. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം നടന്നത്.
മരണകാരണം സംബന്ധിച്ച് ഇപ്പോഴും ദുരൂഹത നിലനിൽക്കുകയാണ്. ഷോക്കേറ്റാണ് കുട്ടി മരിച്ചതെന്ന് പിതാവ് പറയുന്നു. കുട്ടിയെ രക്ഷിക്കാനായി നീന്തൽ കുളത്തിൽ ഇറങ്ങിയവർക്കും ഷോക്കേറ്റിരുന്നു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.