Posted On
date_range Updated On
date_range സി.ബി.എസ്.ഇ സ്കൂളുകളില്‍ ശനിയാഴ്ച അധ്യയനം പാടില്ലെന്ന് നിര്‍ദേശം
തിരുവനന്തപുരം: ശനിയാഴ്ചകളില്‍ ക്ളാസ് നടത്തരുതെന്ന ബാലാവകാശസംരക്ഷണ കമീഷന്‍െറ ഉത്തരവ് സി.ബി.എസ്.ഇ സ്കൂളുകളില്‍ നടപ്പാക്കണമെന്ന് നിര്‍ദേശം. ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ളാസുകളില്‍ ശനിയാഴ്ച അധ്യയനം നടത്തരുതെന്നാണ് നിര്‍ദേശം. സ്കൂളുകളുടെ മേധാവികള്‍ക്ക് നല്‍കിയ കത്തിലാണ് സി.ബി.എസ്.ഇ തിരുവനന്തപുരം റീജനല്‍ ഓഫിസറുടെ നിര്‍ദേശം. പത്തനംതിട്ട ജില്ലയിലെ ഒരു സ്കൂളില്‍ ഒന്നാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് ശനിയാഴ്ചയും ക്ളാസ് നടത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കമീഷന്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.