വിരലിലെണ്ണാവുന്ന ആളുകളെ പങ്കെടുപ്പിച്ച് മകളുടെ വിവാഹം നടത്തിയത് ആർഭാടം ഇഷ്ടമല്ലാഞ്ഞിട്ടല്ല- സത്യപ്രതിജ്ഞയെ വിമർശിച്ച് ശാരദക്കുട്ടി

കോട്ടയം: രണ്ടാം പിണറായി സർക്കാറിന്‍റെ 500 പേരെ ഉൾപ്പെടുത്തിക്കൊള്ളുന്ന സത്യപ്രതിജ്ഞയെ പരോക്ഷമായി വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. വിരലിലെണ്ണാവുന്ന ആളുകളെ മാത്രം പങ്കെടുപ്പിച്ച് മകളുടെ വിവാഹം നടത്തിയത് സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാഞ്ഞിട്ടല്ല. ആർഭാടങ്ങൾ ഇഷ്ടമല്ലാഞ്ഞിട്ടുമല്ല. അത് സർക്കാരിന്റെ ആരോഗ്യ -നിയമ സംവിധാനങ്ങളെ തടസ്സപ്പെടുത്തരുതെന്ന സാമൂഹ്യബോധം കൊണ്ടാണെന്ന് എന്ന് ശാരദക്കുട്ടി കുറിപ്പിൽ പറഞ്ഞു.

എല്ലാ പൊതുജീവിതവും വേണ്ടെന്നു വെച്ച് മിനിമം സൗകര്യങ്ങളിലും നിയമം പാലിക്കുന്ന പതിനായിരക്കണക്കിന് ആളുകൾക്കൊപ്പമാണ് സർക്കാരെന്ന് മുഖ്യമന്ത്രി പറയുന്ന ആ നിമിഷം കാണാൻ കാത്തിരിക്കുകയാണ് ഞാൻ എന്നും മറ്റൊരു കുറിപ്പിൽ ശാരദക്കുട്ടി പറഞ്ഞു. 

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:

നേരത്തെ ബുക്ക് ചെയ്തു പോയതും 1500 പേർക്കിരിക്കാവുന്നതുമായ ഓഡിറ്റോറിയത്തിൽ വിരലിലെണ്ണാവുന്ന ആളെ മാത്രം പങ്കെടുപ്പിച്ച് മകളുടെ വിവാഹം നടത്തിയത് സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാഞ്ഞിട്ടല്ല. ആർഭാടങ്ങൾ ഇഷ്ടമല്ലാഞ്ഞിട്ടുമല്ല.

അത് സർക്കാരിന്റെ ആരോഗ്യ -നിയമ സംവിധാനങ്ങളെ തടസ്സപ്പെടുത്തരുതെന്ന സാമൂഹ്യബോധം കൊണ്ടാണ്. അതുകൊണ്ടു മാത്രമാണ്.

ഞങ്ങൾ മാത്രമല്ല ഇക്കഴിഞ്ഞ ഒരു വർഷത്തിൽ എത്രയോ പേർ അങ്ങനെ ചെയ്തു. പ്രിയപ്പെട്ടവരേ നമ്മളാണ് ശരി.

Full View

Full View

Tags:    
News Summary - Saradakutty criticizes the oath of second pinarayi government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.