എസ്​.ആർ മെഡിക്കൽ കോളജ്​ വിദ്യാർഥിക​ളെ പുനർവിന്യസിക്കാൻ ഉത്തരവ്​

തിരുവനന്തപുരം: വാടകക്കെടുത്ത രോഗികളെയും ഡോക്​ടർമാരെയും ഉപയോഗിച്ച്​ മെഡിക്കൽ ​കൗൺസിലി​െന കബളിപ്പിക്കാൻ ശ്രമിച്ച വർക്കല എസ്​.ആർ മെഡിക്കൽ കോളജിലെ മുഴുവൻ എം.ബി.ബി.എസ്​ വിദ്യാർഥികളെയും മറ്റ്​ കോളജുകളിലേക്ക്​ പുനർവിന്യസിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയ ഉത്തരവ്​. വിദ്യാർഥികളുടെ പുനർവിന്യാസം സംബന്ധിച്ച്​ ഉടൻ നിർദേശം സമർപ്പിക്കാൻ സംസ്​ഥാന ആരോഗ്യ അഡീഷനൽ ചീഫ്​ സെക്രട്ടറിക്ക്​ നിർദേശം നൽകി.

കോളജ്​ ആരംഭിക്കാൻ സംസ്​ഥാന സർക്കാർ നൽകിയ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്​ റദ്ദാക്കാനും നിർദേശിച്ചിട്ടുണ്ട്​. 2016-17ൽ മാത്രമാണ്​ കോളജിൽ എം.ബി.ബി.എസ്​ പ്രവേശനം നടന്നത്​. ഇൗ 100 വിദ്യാർഥികളെയാണ്​ സർക്കാർ മറ്റ്​ സ്വാശ്രയ കോളജുകളി​േലക്ക്​ പുനർവിന്യസിക്കേണ്ടത്​.

കോളജിൽ അടിസ്​ഥാന സൗകര്യങ്ങളും അധ്യാപകരും ഇല്ലെന്ന്​ കാണിച്ച്​ വിദ്യാർഥികൾ പ്രക്ഷോഭത്തിനിറങ്ങിയതോടെ മാനേജ്​മ​െൻറ്​ പ്രതികാര നടപടി ആരംഭിച്ചു. ഇതിനിടെ ഭൂരിഭാഗം വിദ്യാർഥികളും കോളജ്​ മാറ്റം ആവശ്യപ്പെട്ട്​ ഹൈകോടതിയെ സമീപിച്ചു. മാനേജ്​മ​െൻറ്​ ക്വോട്ടയിൽ പ്രവേശനം നേടിയ ഏതാനുംപേർ മാനേജ്​മ​െൻറിനെ അനുകൂലിക്കുകയും ചെയ്​തു. മുഖ്യമന്ത്രിക്ക്​ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിൽ കോളജിൽ വിജിലൻസ്​ നടത്തിയ പരിശോധനയിൽ ​െഞട്ടിക്കുന്ന വിവരങ്ങളാണ്​ പുറത്തുവന്നത്​.

Tags:    
News Summary - SAR Medical College Students -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.