ശാന്തന്‍പാറ റിജോഷ്​ കൊലപാതകം: പ്രതികൾ വിഷം കഴിച്ച നിലയിൽ, മകൾ മരിച്ചു

ശാന്തൻപാറ (ഇടുക്കി): ഫാം ഹൗസ് ജീവനക്കാരൻ പുത്തടി മുല്ലുർ റിജോഷിനെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികളെന ്ന് സംശയിക്കുന്ന ഇയാളുടെ ഭാര്യയേയും ഭാര്യയുടെ സുഹൃത്തായ റിസോർട്ട് മാനേജരെയും വിഷം ഉള്ളിൽെചന്ന് ഗുരുതരാവസ് ഥയിൽ മുംബൈയിെല ആശുപത്രിയിൽ കണ്ടെത്തി.

റിജോഷി​​​​​െൻറ ഭാര്യ ലിജി (29), ലിജിയുടെ സുഹൃത്ത് റിസോർട്ട് മാനേജർ ഇ രിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസിം (31) എന്നിവരെ മുംബൈ പനവേൽ ജെ.ജെ. ആശുപത്രിയിലാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ട് വയസുള്ള മകൾ ജൊവാനക്ക് വിഷം നൽകിയശേഷം ഇരുവരും വിഷം കഴിക്കുകയായിരുന്നെന്നാണ് വിവരം. കുഞ്ഞ് ആശുപത്രിയിലെത്തുംമുേമ്പ മരിച്ചു. വസിമും ലിജിയും അതീവ ഗുരുതരാവസ്ഥയിലാണെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

ഹോട്ടൽ മുറിയിൽ വിഷം കഴിച്ച നിലയിൽ കണ്ട ഇവരെ മഹാരാഷ്ട്ര പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച കാണാതായ ഇവർക്കായി കേരള പൊലീസ് ഊർജ്ജിത അന്വേഷണം നടത്തിവരുന്നതിനിടെയാണ് സംഭവം. പുത്തടിക്കു സമീപം മഷ്റൂംഹട്ട് ഫാം ഹൗസിന് സമീപം ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഴിച്ചിട്ട നിലയിൽ റിജോഷി​​​​െൻറ (31) മൃതദേഹം പൊലീസ് കണ്ടെടുത്തത്. ഇതിന് രണ്ടുദിവസം മുമ്പാണ് ഇയാളുടെ ഭാര്യ ലിജി, റിസോർട്ട് മാനേജർ വസിം എന്നിവർ ലിജിയുടെ മകൾ ജൊവാനയുമായി ഒളിവിൽ പോയത്. റിജോഷിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്നും കോട്ടയം മെഡിക്കൽകോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു.

അതിനിടെ, കൊലപാതകത്തെ കുറിച്ച് വ്യക്തമായി അറിവുണ്ടെന്ന് കണ്ടെത്തിയും അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചതിനും വസിമി​​​​െൻറ സഹോദരൻ ഫഹദ് (25)െന ശാന്തൻപാറ പൊലീസ് അറസ്റ്റുചെയ്തു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നതടക്കം കുറ്റംചുമത്തിയായിരുന്നു ഇത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ താനാണ് റിജോഷിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പിടികൂടിയ സഹോദരനെയും സുഹൃത്തിനെയും വിട്ടയക്കണമെന്നും വീഡിയോ സന്ദേശമയച്ച ശേഷമാണ് വസിം കേരളം വിട്ടത്.

Tags:    
News Summary - santhanpara murder; accused attempt to suicide, daughter died -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.