Posted On
date_range Updated On
date_range സനൂപ് വധം: മുഴുവൻ പ്രതികളെയും പിടികൂടാൻ സമഗ്ര അന്വേഷണം -മുഖ്യമന്ത്രി
തിരുവനന്തപുരം: തൃശൂർ ജില്ലയിലെ പുതുശേരിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളെയും പിടികൂടാൻ സമഗ്ര അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കാൻ കർശന നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഞായറാഴ്ച രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങോടാണ് സംഭവം. സനൂപ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വിപിൻ, ജിത്തു, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.
ആർ.എസ്.എസ് - ബജ്രംഗ്ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. എട്ടോളം പേർ പതിയിരുന്ന് വാളും കത്തിയുമായി ആക്രമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.