‘ആ കുട്ടി തല മുണ്ഡനം ചെയ്തതിൽ വിഷമമുണ്ട്, എട്ടുതവണ സർക്കാർ ചർച്ച നടത്തി’; സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിൽ സതീശൻ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്​ മുന്നിൽ സമരം ചെയ്യുന്ന ആ കുട്ടി തലമുണ്ഡനം ചെയ്തതിൽ വിഷമമുണ്ടെന്ന്​ മുഖ്യമന്ത്രി വി.ഡി. സതീശൻ.

സമരം ചെയ്യുന്ന എൽ.പി.എസ്​.ടി റാങ്ക്​ ഹോൾഡേഴ്​സ്​ ഉന്നയിച്ച വിഷയങ്ങളെ അടിസ്ഥാനമാക്കി സമരക്കാരുമായി എട്ടുതവണ ഈ സർക്കാർ ചർച്ച നടത്തി. പൊതുവിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ അവർ ഉന്നയിച്ച അഞ്ച്​ കാര്യങ്ങളിൽ നാലെണ്ണത്തിലും ഉറപ്പ് കൊടുത്തു.

അഞ്ചാമതായി അവർ ഉന്നയിച്ചത്​ അനുപാതം കുറച്ച് നിയമനം നടത്തണമെന്നാണ്​. അതെങ്ങനെ നടപ്പാക്കാനാകുമെന്നും അദ്ദേഹം നിയമസഭയിൽ സംസാരിക്കുന്നതിനിടെ ചോദിച്ചു.

കഴിഞ്ഞ അഞ്ച് കൊല്ലം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തവരെ തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോൾ തല മൊട്ടയടിച്ച ഫോട്ടോയും കൊണ്ട് നടക്കുന്നത്. കെ.എ.എസ്​ നിയമനത്തിലും പ്രശ്‌നമുണ്ടാകും.

എൽ.ഡി.എഫ്​ സർക്കാർ കാണിച്ച ബുദ്ധിശൂന്യതയാണ് ഇതിന് കാരണം. കേഡർ തസ്‌തികയിലേക്ക് കെ.എ.എസിൽ 32 ഒഴിവ് വരുമെന്ന്​ നിങ്ങൾ പി.എസ്​.സിയെ അറിയിച്ചു. അതിന്‍റെ അടിസ്ഥാനത്തിൽ പി.എസ്​.സി ആളെ വിളിക്കുകയും ചെയ്തു. എന്നാൽ​ രണ്ട്​ ഒഴിവേയുള്ളൂയെന്നും സതീശൻ കൂട്ടിച്ചേർത്തു.

സം​സ്ഥാ​ന​ത്തെ വി​ദ്യാ​ർ​ഥി -അ​ധ്യാ​പ​ക അ​നു​പാ​തം 1:25 ആ​യി കു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഓ​ൾ കേ​ര​ള എ​ൽ.​പി.​എ​സ്.​ടി.​എ റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സമരം നടത്തുന്നതിനിടെ, സ​മ​ര​സ​മി​തി സെ​​ക്ര​ട്ട​റി എ​സ്. വ​ള​ർ​മ​തി​യാ​ണ്​ ത​ല മു​ണ്ഡ​നം ചെ​യ്ത്​ നി​രാ​ഹാ​രം നടത്തിയത്.

എ​യ്ഡ​ഡ് നി​യ​മ​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള സ​ർ​ക്കു​ല​ർ മ​ര​വി​പ്പി​ക്കു​ക, റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ നി​യ​മ​നാ​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക, റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​ർ​ക്ക് നി​യ​മ​നം ന​ൽ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ശേ​ഷം മാ​ത്രം തു​ട​ർ​നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാണ് സ​മ​ര​ക്കാ​ർ മു​ന്നോ​ട്ടു​വെ​ച്ചത്.

സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന സ​മ​രം 114ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നപ്പോഴാണ് തല മുണ്ഡനം ചെയ്ത് സമരം നടത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.