കോ​ഴി​ക്കോ​ട് ചാ​ത്ത​മം​ഗ​ലം എ​ൻ.​ഐ.​ടി​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ളയിൽ ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 3000മീ​റ്റ​ർ മ​ത്സ​ര​ത്തി​ൽനി​ന്ന്     ഫോ​ട്ടോ: ബൈ​ജു കൊ​ടു​വ​ള്ളി

സംസ്ഥാന സ്കൂൾ കായികമേള: പാലക്കാട് ഓട്ടം തുടങ്ങി; മലപ്പുറം തൊട്ടുപിന്നാലെ

കോഴിക്കോട്: കൗമാരക്കുതിപ്പിന് ട്രാക്കുണർന്നത് മലപ്പുറത്തിന്റെ പൊൻവിളിയോടെയെങ്കിലും കരിമ്പനയുടെ കരുത്തുമായി ഇടക്ക് പാലക്കാട് ഓടിക്കയറി. കളം മുറുകുമ്പോൾ കാര്യങ്ങൾ ഇനിയും മാറിമറിയുമെന്നാണ് ആദ്യ ദിനം നൽകുന്ന സൂചന.

68ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ അത് ലറ്റിക്സ് മത്സരങ്ങൾക്ക് ചാത്തമംഗലം എൻ.ഐ.ടി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ തുടക്കമായപ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് അയൽക്കാർ. 13 ഫൈനലുകളുടെ ഫലമാണ് പുറത്തുവന്നത്. ഇതിൽ നാല് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമായി 29 പോയന്റോടെ പാലക്കാട് ഒന്നാമതുണ്ട്. നിലവിലെ ചാമ്പ്യന്മാരായ മലപ്പുറമാവട്ടെ മൂന്ന് വീതം സ്വർണവും വെള്ളിയും രണ്ട് വെങ്കലവും നേടി 26 പോയന്റോടെ തൊട്ടുപിന്നിലും.

ചൊവ്വാഴ്ച രണ്ട് മീറ്റ് റെക്കോഡുകൾ പിറന്നു. ജൂനിയർ ബോയ്സ് 400 മീറ്റർ ഓട്ടം 47.84 സെക്കൻഡിൽ പൂർത്തിയാക്കി തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിലെ ശ്രീഹരി കരിക്കൻ മീറ്റ് റെക്കോഡോടെ സ്വർണം നേടി. ജൂനിയർ ബോയ്സ് ലോങ് ജംപ് യോഗ്യത റൗണ്ടിലും റെക്കോഡ് പിറന്നു. കോട്ടയം കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസിലെ വിഷ്ണു യാദവ് 7.24 മീറ്റർ ചാടിയാണ് നേട്ടം കൈവരിച്ചത്. പ്രായത്തട്ടിപ്പ് പരാതിയെത്തുടർന്ന് സബ് ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഓട്ട മത്സരത്തിന്റെ ഫലം പുറത്തുവിട്ടിട്ടില്ല. അതേസമയം, തിരുവനന്തപുരം ജില്ല ഇക്കുറിയും ഓവറോൾ കിരീടം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - School sports meet athletics: Palakkad tops Day 1, Malappuram second

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.