പൂക്കള വിവാദം: മുതലെടുപ്പിന്​ സംഘ്​പരിവാർ നീക്കം

കൊ​ല്ലം: ശാ​സ്താം​കോ​ട്ട മു​തു​പ്പി​ലാ​ക്കാ​ട് ​ശ്രീ ​പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന ഭ​ര​ണ ത​ർ​ക്കം മു​ത​ലെ​ടു​ത്ത്​ ’ഓ​പ​റേ​ഷ​ൻ സി​ന്ദൂ​ർ’ ആ​യു​ധ​മാ​ക്കി വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​ന്​ സം​ഘ്​​പ​രി​വാ​ർ ശ്ര​മം. കോ​ട​തി വി​ധി ലം​ഘി​ച്ച് ആ​ർ.​എ​സ്.​എ​സ് ഇ​ട്ട പൂ​ക്ക​ള​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യെ എ​ത്തി​ച്ച്​ സി​ന്ദൂ​ര​മ​ർ​പ്പി​ച്ചും പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ മാ​ർ​ച്ച്​ ന​ട​ത്തി​യും ക​ളം ക​ത്തി​ക്കാ​ൻ വ​ഴി​യൊ​രു​ക്കു​ക​യാ​ണി​പ്പോ​ൾ.

ക​ര​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക്ഷേ​ത്ര​ഭ​ര​ണം ര​ണ്ടു​വ​ർ​ഷം മു​മ്പ്​ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​-​സി.​പി.​എം അ​നു​കൂ​ല പാ​ന​ലി​നാ​വു​ക​യും സം​ഘ്​​പ​രി​വാ​ർ പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്ത​താ​ണ്​ ഇ​പ്പോ​ഴ​ത്തെ വി​വാ​ദ​ത്തി​ന്​ അ​ടി​സ്ഥാ​ന കാ​ര​ണം. കോ​ൺ​ഗ്ര​സു​കാ​ര​നാ​യ അ​ധ്യാ​പ​ക​ൻ പ്ര​സി​ഡ​ന്‍റും സി.​പി.​എം അ​നു​കൂ​ലി​യാ​യ വി​മു​ക്ത​ഭ​ട​ൻ സെ​ക്ര​ട്ട​റി​യു​മാ​യ 27 അം​ഗ ഭ​ര​ണ സ​മി​തി​യി​ൽ ആ​റു​പേ​ർ മാ​ത്ര​മാ​ണ്​ സം​ഘ്​​പ​രി​വാ​ർ അ​നു​കൂ​ലി​ക​ൾ. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക​കം തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കെ വി​വാ​ദം ഒ​രു​ക്കി ക​ളം പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്​ ഇ​പ്പോ​ഴ​ത്തെ നീ​ക്ക​മെ​ന്ന്​ ക്ഷേ​ത്ര​സ​ഭ പ്ര​സി​ഡ​ന്റ്​ ഗോ​കു​ലം സ​നി​ൽ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. 

Tags:    
News Summary - sangaparivar tries to use the pookalam controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.