തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങൾ കത്തിച്ചത് പെട്രോൾ ഒഴിച്ചാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഫോറൻസിക് സാമ്പിളുകളുടെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ആക്രമണത്തെതുടർന്ന് സ്വാമിയുടെ സുരക്ഷ വർധിപ്പിച്ചു. ആഭ്യന്തരവകുപ്പ് ഒരു ഗൺമാനെ അനുവദിച്ചു. സംഭവത്തിൽ സ്വാമിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഡി.സി.പി ആദിത്യയുടെ സാന്നിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.
തന്നെ ഇല്ലായ്മ ചെയ്യാനായിരുന്നു ആർ.എസ്.എസ് ശ്രമിച്ചതെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു. അടുത്ത ദിവസങ്ങളിൽ വളിച്ചവരുടെ ഫോൺവിവരം സന്ദീപാനന്ദ ഗിരി പൊലീസിന് കൈമാറി. തന്നെ തൂക്കിക്കൊല്ലണമെന്ന് പറഞ്ഞ് അമ്പലപ്പുഴയിലെ ബി.ജെ.പി നേതാവ് ഫേസ്ബുക്കിലിട്ട പോസ്റ്റിെൻറ സ്ക്രീൻ ഷോട്ടും അദ്ദേഹം അന്വേഷണസംഘത്തിന് നൽകി. രണ്ടര മണിക്കൂർ മൊഴി എടുത്തു. ആശ്രമത്തിലെ മറ്റു ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.
എന്നാൽ, വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട സൂചന ലഭിക്കാത്തത് പൊലീസിനെ കുഴക്കുന്നു. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധന തിങ്കളാഴ്ചയും തുടർന്നു. കൂടുതൽ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.