തിരുവനന്തപുരം: കൊല്ലപ്പെട്ട സനൽകുമാറിെൻറ കുടുംബം നീതിക്കായി നടത്തിയ പോരാട ്ടത്തിന് വിജയകരമായ അന്ത്യം. സർക്കാർ-അർധ സർക്കാർ സ്ഥാപനത്തിൽ ജോലിയും 15 ലക്ഷം രൂപ നഷ്ടപരിഹാരവും നൽകാമെന്ന് സർക്കാർ സമ്മതിച്ചെന്ന സി.എസ്.െഎ സഭയുടെ ഉറപ്പിൽ സന ലിെൻറ ഭാര്യ വിജി സത്യഗ്രഹം അവസാനിപ്പിച്ചു.
നെയ്യാറ്റിൻകര സി.എസ്.െഎ സഭ വൈസ് ചെയർമാൻ ആർ. ജ്ഞാനദാസ്, സെക്രട്ടറി ഡോ. പി.കെ. റോസ്ബിസ്റ്റ്, ഡി.എൻ. കാൽവിൻ ക്രിസ്റ്റോ എന്നിവർക്കാണ് സർക്കാർ ഉറപ്പ് ലഭിച്ചത്. സഭയുടെ ഉറപ്പിലും സർക്കാറിലും വിശ്വസിക്കുെന്നന്ന് സമരം അവസാനിപ്പിച്ച് വിജി പറഞ്ഞു.
സർക്കാർ വാഗ്ദാനം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിയും കുടുംബവും ഡിസംബർ 10ന് സെക്രേട്ടറിയറ്റിന് മുന്നിൽ സത്യഗ്രഹം ആരംഭിച്ചത്. വനിതാമതില്‍ നടക്കുന്ന ചൊവ്വാഴ്ച വിജിയും കുടുംബാംഗങ്ങളും വഞ്ചനാമതിലും ഉപവാസവും നടത്തുമെന്ന് ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടർന്നാണ് സഭാനേതൃത്വവുമായി ചർച്ച നടത്തി ഒത്തുതീർപ്പിലെത്തിയത്. എന്നാൽ, സഭാനേതൃത്വം സർക്കാറിന് നിവേദനം നൽകിയിരുെന്നന്നും അത് പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയിരുെന്നന്നും മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു.
നവംബര്‍ അഞ്ചിനാണ് നെയ്യാറ്റിന്‍കരയില്‍ പാർക്കിങ് തർക്കത്തിനിടെ ഡിവൈ.എസ്.പി ഹരികുമാർ സനൽകുമാറിനെ വാഹനത്തിനുമുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. മന്ത്രിമാര്‍ അടക്കമുള്ളവര്‍ സാമ്പത്തികസഹായവും ജോലിയും വാഗ്ദാനം ചെയ്തു. ഡി.ജി.പിയുടെ ശിപാർശയും ഉണ്ടായിരുന്നു. എന്നാല്‍, പ്രതിയായ ഡിവൈ.എസ്.പി ആത്മഹത്യ ചെയ്തതോടെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. 35 ലക്ഷത്തിെൻറ കടബാധ്യത സനലിനുണ്ട്. ഇതിെൻറ രേഖകൾ പൊലീസ് സർക്കാറിന് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.