സമസ്തയിൽ സമവായം; നൂറാം വാർഷിക സമ്മേളനം വിജയിപ്പിക്കാൻ ഏഴംഗ കോഓഡിനേഷൻ കമ്മിറ്റി

മലപ്പുറം: സമസ്ത നൂറാം വാർഷിക സമ്മേളനം വിജയിപ്പിക്കുന്നതിന് ഏഴംഗ കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു. സമസ്തയിലെ സംഘടനാപ്രശ്നങ്ങൾ പരിഹരിക്കാൻ രൂപവത്കരിച്ച, ഉന്നത നേതാക്കൾ ഉൾപ്പെട്ട അനുരഞ്ജന സമിതിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. സമസ്തയിലെ ലീഗ്, ലീഗ് വിരുദ്ധ വിഭാഗം നേതാക്കളെ ഉൾപ്പെടുത്തിയാണ് പുതിയ കോഓഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകിയത്.

എം.സി. മായിൻ ഹാജി (ചെയർമാൻ), കെ. മോയിൻകുട്ടി മാസ്റ്റർ (കോഓഡിനേറ്റർ), സമദ് പൂക്കോട്ടൂർ, ഹമീദ് ഫൈസി അമ്പലക്കടവ്, നാസർ ഫൈസി കൂടത്തായി, സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, ഇബ്രാഹിം ഫൈസി പേരാൽ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ബുധനാഴ്ച മലപ്പുറത്ത് ചേർന്ന അനുരഞ്ജന സമിതി യോഗത്തിൽ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, കൊയ്യോട് ഉമർ മുസ്‍ലിയാർ, അബ്ദുസ്സമദ് പൂക്കോട്ടൂർ, അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, കാടാമ്പുഴ മൂസ ഹാജി എന്നിവർ പങ്കെടുത്തു.

കോഓഡിനേഷൻ കമ്മിറ്റിയുടെ പ്രഥമ സിറ്റിങ് വ്യാഴാഴ്ച രാവിലെ പത്തിന് ചേളാരി സമസ്താലയത്തിൽ നടക്കും. 11ന് സ്വാഗതസംഘം വൈസ് ചെയർമാന്മാർ, ജോ. കൺവീനർമാർ, സബ് കമ്മിറ്റി ചെയർമാൻ, കൺവീനർമാർ എന്നിവരുടെ യോഗവും നടക്കും.

Tags:    
News Summary - Samastha; Seven-member coordination committee to oversee 100th annual conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.