കോഴിക്കോട്: കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കട്ടറാമിനെ കരുതിക്കൂട്ടിയുള്ള നരഹത്യയിൽ നിന്നും ഒഴിവാക്കിയ വിധി നിരാശാജനകവും പ്രതിഷേധാർഹവുമാണെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ. അമിത വേഗതയിൽ വാഹനമോടിച്ചാലും മദ്യപിച്ച് വാഹനമോടിച്ചാലും ആളുകൾ മരിക്കുമെന്ന് വ്യക്തമായറിയാവുന്ന ശ്രീറാം വെങ്കിട്ടറാമിനെ രക്ഷപ്പെടുത്താൻ പല കോണുകളിൽനിന്നും നടത്തിയ ഗൂഢാലോചനകളുടെ ഫലമാണ് കോടതി വിധിയെന്ന് അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
മ്യൂസിയം സബ് ഇൻസ്പെക്ടർ മുതൽ പ്രൊസിക്യൂട്ടർ വരെയുള്ളവരും പ്രതിയെ ആരോഗ്യവകുപ്പിൽ നിയമിച്ചവരും അനധികൃതമായി സ്ഥാനക്കയറ്റം നൽകിയവരും സംഭവത്തിൽ കുറ്റക്കാരാണ്. തെളിവ് നശിപ്പിച്ചതിനെക്കുറിച്ചും സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ചും വിശദ അന്വേഷണത്തിന് തയാറാകണം.
മേൽകോടതിയിൽ അപ്പിൽ നൽകി കെ.എം. ബഷീറിന്റെ കുടുംബം നിർദേശിക്കുന്ന സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുകയോ കുടുംബം ഹൈകോടതിയിൽ സി.ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ അനുകൂല നിലപാട് സ്വീകരിക്കുകയോ ചെയ്യാൻ സർക്കാർ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.