സക്കീര്‍ ഹുസൈന്‍: തെളിവെടുക്കാന്‍ എളമരം നാളെ വീണ്ടും എത്തും

കൊച്ചി: യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം ജില്ല കമ്മിറ്റിയംഗവും മുന്‍ കളമശ്ശേരി ഏരിയ സെക്രട്ടറിയുമായ വി.എ. സക്കീര്‍ ഹുസൈനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന പാര്‍ട്ടി കമീഷന്‍ ചൊവ്വാഴ്ച വീണ്ടും തെളിവെടുപ്പിനത്തെും. 
കളമശ്ശേരിയില്‍ ഇയാളുമായി ബന്ധമുള്ള പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിയോഗിച്ച ഏകാംഗ കമീഷന്‍ എളമരം കരീം തെളിവെടുക്കുക. ഏരിയ കമ്മിറ്റിയംഗങ്ങളില്‍നിന്ന് നേരത്തേ വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു. വിശദാംശങ്ങള്‍ ശേഖരിച്ച അദ്ദേഹം ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വ്യക്തമാക്കിയിരുന്നു. 
മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ വ്യാഴാഴ്ചയാണ് സക്കീര്‍ പൊലീസില്‍ കീഴടങ്ങിയത്. കേസ് രജിസ്റ്റര്‍ ചെയ്ത 20 ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ ശേഷമായിരുന്നു നാടകീയ കീഴടങ്ങല്‍.
Tags:    
News Summary - sakeer husain issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.