സക്കീർ ഹുസൈന്​ മുൻകൂർ ജാമ്യം നൽകരുത്​ സർക്കാർ കോടതിയിൽ

കൊച്ചി:വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് മുൻകൂർ ജാമ്യം നൽകരുതെന്ന്​ സർക്കാർ കോടതിയിൽ. എറണാകുളം മജിസ്​​ട്രേറ്റ്​ കോടതിയിലാണ്​ സംസ്​ഥാന സർക്കാർ നിലപാടറിയിച്ചത്​.

സക്കീറിനെതിരെ 16 കേസ​ുകളുണ്ട്​, ഇതിൽ രാഷട്രീയകേസുകൾ കുറവാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
എന്നാൽ തനിക്കെതിരെ തട്ടി​കൊണ്ടുപോയതിനോ ഭീഷണിപ്പെടുത്തിയതിനോ പരാതികളിലെന്ന്​ സക്കീർ കോടതിയെ അറിയിച്ചു. മുൻകൂർ ജാമ്യാ​പേക്ഷയിൽ കോടതി നാ​െള വിധി പറയും

Tags:    
News Summary - sakeer husain anticipatory bail issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.