Posted On
date_range Updated On
date_range ഇ.എം.സി.സി കരാറിൽ മേഴ്സിക്കുട്ടിയമ്മ ചതിക്കപ്പെട്ടു -മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ഇ.എം.സി.സി കരാറിൽ മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ ചതിക്കപ്പെടുകയായിരുന്നന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. അതേക്കുറിച്ച് സർക്കാർ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം മീഡിയ വണിനോട് പറഞ്ഞു.
അവരെ തോൽപിച്ചത് ജനങ്ങൾ കാണിച്ച അബദ്ധമാണ്. നിരവധി പദ്ധതികൾ അവർ തുടങ്ങിവെച്ചിട്ടുണ്ട്. മേഴ്സിക്കുട്ടിയമ്മ തുടങ്ങിവെച്ച പദ്ധതികൾ പൂർത്തിയാക്കും.
തീരമേഖലയിലെ കടൽക്ഷോഭ കെടുതികൾ പരിഹരിക്കും. ഫിഷറീസ് മേഖലയിൽ അഞ്ച് വർഷത്തേക്ക് മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.