തിരുവനന്തപുരം: സജി ബഷീറിനെ കെൽപാം മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കി. അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശം പരിഗണിച്ച് വ്യവസായമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. സജി ബഷീർ വിജിലൻസ് കേസുകളിൽ അന്വേഷണം നേരിടുന്ന ആളെന്നും നിയമനം ചട്ടവിരുദ്ധമാണെന്നും ആക്ഷേപം ഉയർന്നിരുന്നു.
ഇതേകുറിച്ച് പരിശോധിക്കാൻ മന്ത്രി എ.സി. മൊയ്തീൻ നിർദേശം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് നടപടി. കരകൗശല വികസന കോർപറേഷൻ എം.ഡി മനോജിന് പകരം ചുമതല നൽകി. സജി ബഷീറിന് പകരം നിയമനം നൽകിയിട്ടില്ല.
സജി ബഷീർ അഞ്ച് വിജിലൻസ് അന്വേഷണങ്ങളും 28 ത്വരിത പരിശോധനയും നേരിടുന്നതായി നിയമോപദേശത്തിൽ സൂചനയുണ്ട്. സി.ബി.െഎ അന്വേഷണത്തിലേക്കും വിഷയം പോവുകയാണ്. അവിഹിത സമ്പാദ്യ വിനിയോഗം സാധ്യത സംബന്ധിച്ചും നിയമോപദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.