കൊച്ചി: കണ്വെന്ഷന് സെൻററിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത കേസില്‍ ആന്തൂർ നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ് നൽകിയ മുൻകൂർ ജാമ ്യഹരജി ൈഹകോടതി തീർപ്പാക്കി.
കേസിൽ ഗിരീഷിനെ നിലവിൽ പ്രതിയാക്കിയിട്ടില്ലെന് ന ക്രൈംബ്രാഞ്ചിെൻറ വിശദീകരണത്തിെൻറ അടിസ്ഥാനത്തിലാണ് ഹരജിയിലെ തുടർനടപടികൾ ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ അവസാനിപ്പിച്ചത്. ആന്തൂർ നഗരസഭ പരിധിയിൽ നിർമിച്ച കൺവെൻഷൻ സെൻററിന് ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകാത്തതിൽ മനംനൊന്താണ് പ്രവാസി വ്യവസായി സാജെൻറ ആത്മഹത്യയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നായിരുന്നു ഗിരീഷിെൻറ വാദം.
കേരള മുനിസിപ്പൽ കെട്ടിട നിർമാണച്ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനാലാണ് ലൈസൻസ് നിഷേധിച്ചത്. ജൂൺ 18ന് സാജൻ ആത്മഹത്യ ചെയ്തതിനെത്തുടർന്ന് ഈ മാസം 20ന് തന്നെ സസ്പെൻഡ് ചെയ്തു.
സാജെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് വളപട്ടണം പൊലീസ് തനിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും നിയമപരമായ നടപടിയല്ലാതെ കുറ്റമൊന്നും ചെയ്യാത്ത സാഹചര്യത്തിൽ അറസ്റ്റ് തടയണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ, വളപട്ടണം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗിരീഷിനെ പ്രതി ചേര്‍ത്തിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിനുവേണ്ടി എ.ഡി.ജി.പി കോടതിയെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.