മലപ്പുറം: മുൻകാല നേതാക്കൾ കാണിച്ചു തന്നെ പാതയിലൂടെ മുസ് ലിം ലീഗിനെ മുന്നോട്ട് നയിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് സംസ്ഥാന പ്രസിഡന്‍റായ സമയത്തുള്ള ബന്ധം പുതിയ പദവിയിൽ ഗുണം ചെയ്യും. ലീഗിന്‍റെ പാരമ്പര്യത്തിൽ അധിഷ്ഠിതവും പുതിയ കാലഘട്ടത്തിന്‍റെ വികസനവും മാറ്റങ്ങളും ഉൾക്കൊണ്ടുള്ള രാഷ്ട്രീയവും തുടരുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ഫാഷിസ്റ്റുകളുടെ കടന്നുകയറ്റത്തിനെതിരെ മതേതര ശക്തിക്കളെ കെട്ടിപ്പടുക്കേണ്ടതുണ്ട്. അതിനായി രാജ്യം ഉറ്റുനോക്കുന്നത് കേരളത്തെയാണ്. ഇതിനായി യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്‍റെ ഉത്തരവാദിത്തം.
ലീഗിന്‍റെ നിലപാടും പ്രവർത്തനവും രണ്ടല്ലെന്നും മതേതര ചേരിയിൽ കോൺഗ്രസിനൊപ്പം അടിയുറച്ച് നിൽക്കുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.