മലപ്പുറം: വിദ്യാഭ്യാസ കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആനുകൂല്യങ്ങള്‍ കൃത്യസമയത്ത് അറിയിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അലംഭാവം കാണിക്കുന്നു. ഇതിനാൽ ഗ്രാൻറുകളും മറ്റു സഹായങ്ങളും അര്‍ഹരായവര്‍ക്ക് ലഭ്യമാവാത്ത സാഹചര്യമാണ്. ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുന്നത് അവകാശ ലംഘനമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറുകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.