തിരുവനന്തപുരം: വാളയാറിലെ പെൺകുഞ്ഞുങ്ങളുടെ തൂങ്ങിയാടുന്ന ശവശരീരങ്ങൾ കേരളത ്തെ അസ്വസ്ഥപ്പെടുത്തുകയും ഉറക്കം െകടുത്തുകയും ചെയ്യുന്നെന്ന് കവി സച്ചിദാനന്ദൻ . സാക്ഷരതയുടെ പേരിൽ അഭിമാനിക്കുന്ന നാട്ടിലാണ് ഇത്തരം അപമാനകരമായ സംഭവങ്ങൾ അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു. വാളയാർ കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയവരെ ശിക്ഷിക്കണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ച് ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് േഫാറം സെക്രേട്ടറിേയറ്റിനു മുന്നിൽ നടത്തുന്ന റിലേ സത്യഗ്രഹത്തിെൻറ 10ാം ദിവസം സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വാളയാറിലെ നിഷ്കളങ്കരായ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണം. സമരത്തിന് നിസ്സംശയമായ െഎക്യദാർഢ്യം രേഖപ്പെടുത്തുന്നതായും അേദ്ദഹം പറഞ്ഞു.
മനുഷ്യരാശി നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കേണ്ട കാലമാണിതെന്ന് കെ.ജി. ശങ്കരപ്പിള്ള പറഞ്ഞു. എം.എൻ. കാരശ്ശേരി, സി.ആർ. നീലകണ്ഠൻ, കെ.എം. ഷാജഹാൻ, പി.എ. പ്രേംബാബു തുടങ്ങിയർ പെങ്കടുത്തു. സമരത്തിെൻറ 10ാം ദിവസം സാമൂഹികപ്രവർത്തക ൈലെല റഷീദാണ് സത്യഗ്രഹമിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.