സുരക്ഷക്ക് പൊലീസ് സുസജ്ജം –സ്പെഷല്‍ ഓഫിസര്‍

ശബരിമല: സുരക്ഷിതമായ അയ്യപ്പദര്‍ശനത്തിനും ക്ഷേത്രത്തിന്‍െറ സുരക്ഷക്കുമായി സുസജ്ജമായ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസര്‍ പി.എന്‍. രമേഷ്കുമാര്‍. ഭക്തരെ നിയന്ത്രിച്ച് സുരക്ഷിതമായി പതിനെട്ടാം പടിയില്‍ എത്തിക്കുക, ദര്‍ശനം കഴിഞ്ഞ് സുരക്ഷിതമായി പമ്പയില്‍ തിരികെയത്തെിക്കുക, ക്ഷേത്ര സുരക്ഷ ഉറപ്പാക്കുക എന്നീ ചുമതലകള്‍ നിര്‍വഹിക്കാന്‍ എ.ഡി.ജി.പിയുടെ (ബറ്റാലിയന്‍) നേതൃത്വത്തിലാണ് സേന പ്രവര്‍ത്തിക്കുന്നത്.

രണ്ട് ഐ.ജിമാരും ഒരു ഡി.ഐ.ജിയും ടീമിലുണ്ട്. ഇവരുടെ മേല്‍നോട്ടത്തില്‍ സ്പെഷല്‍ ഓഫിസറാണ് ഏകോപനം. ഓരോ മേഖലയിലെയും പ്രവര്‍ത്തനത്തിനു 10 ഡിവൈ.എസ്.പിമാരാണ് മേല്‍നോട്ടം വഹിക്കുന്നത്.

കേരള പൊലീസിലെ തണ്ടര്‍ ബോള്‍ട്ടിന്‍െറ 40 പേരെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്‍െറ 120 പേരെയും എന്‍.ഡി.ആര്‍.എഫിന്‍െറ 40 പേരെയും നിയോഗിച്ചിട്ടുണ്ട്. സന്നിധാനം മുതല്‍ മരക്കൂട്ടംവരെ 22 സ്ഥലങ്ങളില്‍ സി.സി ടി.വി കാമറ സ്ഥാപിച്ചിട്ടുണ്ട്. ഇവ അടുത്ത ആഴ്ച പ്രവര്‍ത്തിച്ചു തുടങ്ങും. ഇവയുടെ കണ്‍ട്രോള്‍ റൂം പമ്പയിലാണ്.

24 മണിക്കൂറും ഇവ നിരീക്ഷിച്ച് ആവശ്യമായ നിര്‍ദേശം നല്‍കാന്‍ കഴിയുമെന്ന് പി.എന്‍. രമേഷ്കുമാര്‍ പറഞ്ഞു.

Tags:    
News Summary - sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.