സന്നിധാനത്തെ പാഴ്ജലം ശുദ്ധീകരിച്ച് പമ്പയിലേക്ക് ഒഴുക്കാന്‍ നടപടി

ശബരിമല: സന്നിധാനത്തുനിന്നുള്ള മാലിന്യം കലര്‍ന്ന വെള്ളം പമ്പയിലത്തെുന്നത് തടയാന്‍ നടപടി. സന്നിധാനത്തുതന്നെ ശുദ്ധീകരിച്ച വെള്ളമാകും ഇനി പമ്പ നദിയിലേക്ക് ഒഴുക്കുക. ഇതാദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്.

സന്നിധാനത്തെ ഹോട്ടലുകളില്‍നിന്നും ടോയ്ലറ്റുകളില്‍നിന്നുമുള്ള വെള്ളം ഒഴുകി ഞൊണങ്ങാറിലത്തെി പമ്പയില്‍ കലരുന്നത് ഒട്ടേറെ മാലിന്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പമ്പയിലെ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വര്‍ധിക്കാന്‍ ഇത് കാരണമാകുന്നു. ഇത് നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ബെയിലി പാലത്തിനു സമീപം തടയണകെട്ടി മലിനജലത്തിന്‍െറ ഒഴുക്ക് നിയന്ത്രിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 

തടഞ്ഞുനിര്‍ത്തുന്ന വെള്ളം ഡീസല്‍ പമ്പ് ഉപയോഗിച്ച് മാലിന്യ സംസ്കരണ പ്ളാന്‍റിലേക്ക് പമ്പ് ചെയ്യും. പ്ളാന്‍റില്‍ ഏറക്കുറെ ശുചീകരിച്ച ശേഷം ഒഴുക്കിവിടും. ഈ വെള്ളം ഞൊണങ്ങാറിലൂടെ പമ്പയിലത്തെും. പമ്പയിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ആദ്യമായാണ് സന്നിധാനത്തുനിന്നുള്ള പാഴ്ജലം സംസ്കരിക്കുന്ന സംവിധാനം നടപ്പാക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ ജി. ബസന്ത്കുമാര്‍ അറിയിച്ചു.

Tags:    
News Summary - sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.