മാധ്യമപ്രവര്‍ത്തകനെ പിടിച്ചുതള്ളി: സി.സി ടി.വി ദൃശ്യം പരിശോധിച്ച് തുടര്‍നടപടി

ശബരിമല: സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകനെ പൊലീസുകാര്‍ പിടിച്ചുതള്ളിയെന്ന പരാതിയില്‍ സി.സി ടി.വി ദൃശ്യം പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസര്‍ എന്‍. വിജയകുമാര്‍ പറഞ്ഞു.

ഡി.ഐ.ജി പി. വിജയന്‍െറ നിര്‍ദേശപ്രകാരം സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ സോപാനം ഡിവൈ.എസ്.പി വിശ്വംഭരനെ ചുമതലപ്പെടുത്തി. ജയ്ഹിന്ദ് ടി.വി റിപ്പോര്‍ട്ടര്‍ പത്തനാപുരം സ്വദേശി സുജിത് സുരേന്ദ്രനാണ് പതിനെട്ടാംപടി ഡ്യൂട്ടിക്കത്തെിയ പൊലീസുകാരന്‍െറ മര്‍ദനത്തിന് ഇരയാകേണ്ടി വന്നത്. ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സുജിത്, വിഡിയോ എഡിറ്റര്‍ അരുണും തിരുമുറ്റത്തിന് സമീപംവെച്ച് സെല്‍ഫി എടുക്കുമ്പോഴാണ് ആംഡ് പൊലീസ് സേനയിലെ പൊലീസുകാരന്‍ മര്‍ദിച്ചത്.

പൊലീസ് മെസിന്100 ലൈക്ക്; ദേവസ്വം അടുക്കളക്ക് കുറ്റം മാത്രം
രുചിയൂറും വിഭവങ്ങളുമായി സന്നിധാനം പൊലീസ് മെസ്. ശബരിമലയില്‍ ഡ്യൂട്ടിക്ക് എത്തിയിട്ടുള്ള പൊലീസ്, റാപ്പിഡ് ആക്ഷന്‍ സേന അംഗങ്ങള്‍ക്കാണ് ഇവിടെ വിഭവസമൃദ്ധമായ സദ്യ വിളമ്പുന്നത്. രാവിലെ ചുക്കുകാപ്പി, ഇഡലി, ദോശ, പുട്ട്, ഉപ്പുമാവ്, പഴം, ചായ എന്നിവയും ഉച്ചക്ക് ചോറും എട്ടുകൂട്ടം കറിയും പായസവും ആഴ്ചയിലൊരിക്കല്‍ വെജിറ്റബിള്‍ ബിരിയാണി, ഐസ്ക്രീം. വൈകുന്നേരം നാലിന് ചായ, ബിസ്കറ്റ്, രാത്രിയില്‍ ചപ്പാത്തി, ദോശ, പതിനെട്ടാംപടിയില്‍ ജോലി ചെയ്യുന്ന സേന അംഗങ്ങള്‍ക്ക് ഒരോ ഇടവേളകളിലും ഹോര്‍ലിക്സ്, ബൂസ്റ്റ് എന്നിവയും പൊലീസ് മെസില്‍നിന്ന് വിതരണം ചെയ്യുന്നുണ്ട്.

ഇത്രയധികം ഭക്ഷണസാധനങ്ങള്‍ പാത്രത്തില്‍ വിളമ്പുമ്പോള്‍ ഒരാള്‍ക്ക് 75 രൂപ മാത്രമാണ് ചെലവാകുന്നത്. പൊലീസ് സേനയിലെ അംഗങ്ങള്‍ക്കായി മാളികപ്പുറത്തിന് പിറകിലായി രണ്ട് മെസുകളാണ് പ്രവര്‍ത്തിക്കുന്നത്.  ഡിവൈ.എസ്.പി മാത്യു തോമസ്, സി.ഐ ജയകുമാര്‍, എസ്.ഐ മാര്‍ട്ടിന്‍ തോമസ്, സി.പി.ഒ അനില്‍കുമാര്‍ എന്നിവരുടെ പൂര്‍ണ നിയന്ത്രണത്തിലാണ് സന്നിധാനത്തെ പൊലീസ് മെസ്. എന്നാല്‍, ദേവസ്വം  ബോര്‍ഡ് മെസിലെ ഭക്ഷണത്തിനെതിരെ വ്യാപകമായ പരാതി ഉയരുന്നുണ്ട്.

സേവനം മന്ത്രമാക്കി ശുചീകരണ പ്രവര്‍ത്തകര്‍
നാട്ടിലെ നല്ല വരുമാനം ഉപേക്ഷിച്ച് അയ്യപ്പസന്നിധിയില്‍ സേവനത്തിനായി ശുചീകരണ പ്രവര്‍ത്തകര്‍. സോപാനം, പതിനെട്ടാംപടി, സമീപസ്ഥലങ്ങള്‍ എന്നിവ വൃത്തിയാക്കുന്നതും പതിനെട്ടാംപടി കഴുകി ശുദ്ധീകരിക്കുന്നതും 47 പേര്‍ അടങ്ങുന്ന അയ്യപ്പഭക്തരാണ്.  ഒരോ മണ്ഡലകാലത്തും 47 അംഗ സംഘം അയ്യന്‍െറ തിരുമുറ്റത്ത് ഉണ്ടാകും. നാട്ടില്‍ 1000 രൂപ ദിവസവേതനം ഉള്ളവരും പ്രവാസികളും സംഘത്തിലുണ്ട്. പുലര്‍ച്ചെ നട തുറക്കുമ്പോള്‍ മുതല്‍ ഹരിവരാസനം പാടി നട അടക്കുന്നതുവരെ ഇവര്‍ സേവനസജ്ജരായി ഉണ്ടാകും.

തിരക്കുവേണ്ട; അരവണക്കിറ്റുകള്‍ റെഡി
സന്നിധാനത്ത് അപ്പം അരവണ കൗണ്ടറുകളില്‍ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക കിറ്റുകളൊരുക്കി ദേവസ്വം ബോര്‍ഡ്.
ചെറുതും വലുതുമായ പ്രത്യേക കിറ്റുകളാണ് തീര്‍ഥാടകര്‍ക്കായി വിപണനത്തിനുള്ളത്.

Tags:    
News Summary - sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.