ശ​ബ​രി​മ​ല യുവതീപ്രവേശനം: ദേവസ്വം ഫയലുകൾ അപ്രത്യക്ഷം!

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ള്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ് ആ​സ്ഥാ​ന​ത്ത് കാ​ണാ​നി​ല്ല. സു​പ്രീം​കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം പ​ഴ​യ​ഫ​യ​ലു​ക​ള്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ഇ​തു​സം​ബ​ന്ധ​ച്ച എ​ല്ലാ രേ​ഖ​ക​ളും ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ ബോ​ർ​ഡ്​ ആ​സ്ഥാ​ന​ത്തു​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ​ത് അ​റി​ഞ്ഞ​ത്.

ഈ ​കേ​സു​ക​ള്‍ സു​പ്രീം​കോ​ട​തി​യി​ൽ ഉ​ൾ​പ്പെ​ടെ കൈ​കാ​ര്യം​ചെ​യ്ത അ​ഭി​ഭാ​ഷ​ക​രി​ല്‍നി​ന്ന് ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ പ​ക​ര്‍പ്പ് തേ​ടി​യി​രി​ക്കു​ക​യാ​ണ് ബോ​ര്‍ഡെ​ന്നാ​ണ്​ വി​വ​രം. യു​വ​തീ​പ്ര​വേ​ശ​ന​ത്തി​ൽ മു​മ്പ്​ സ്വീ​ക​രി​ച്ച നി​ല​പാ​ടി​ൽ​നി​ന്ന് പി​ന്നാ​ക്കം​പോ​യ ദേ​വ​സ്വം ബോ​ർ​ഡ്​ ക്ഷേ​ത്രാ​ചാ​ര​ങ്ങ​ളും ഭ​ക്ത​രു​ടെ വി​ശ്വാ​സ​വും സം​ര​ക്ഷി​ക്കു​മെ​ന്ന നി​ല​പാ​ടി​ലെ​ത്തി​നി​ൽ​ക്കെ​യാ​ണ്​ ഈ ​കേ​സ്​ സം​ബ​ന്ധ​ച്ച രേ​ഖ​ക​ൾ കാ​ണാ​യ​തെ​ന്ന​തും ശ്ര​ദ്ധേ​യം.

യു​വ​തീ​പ്ര​വേ​ശ​ന​ത്തി​ല്‍ മാ​ർ​ച്ച്​ 14നു​മു​മ്പ്​ സു​പ്രീം​കോ​ട​തി​യി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കേ​ണ്ട ഘ​ട്ടം വ​ന്ന​പ്പോ​ഴാ​ണ് പ​ഴ​യ വ്യ​വ​ഹാ​ര രേ​ഖ​ക​ള്‍ അ​ന്വേ​ഷി​ച്ച​ത്. ഫ​യ​ല്‍ പോ​യി​ട്ട് കേ​സ് രേ​ഖ​ക​ളു​ടെ പ​ക​ര്‍പ്പു​പോ​ലു​മി​ല്ലെ​ന്ന ക​ണ്ടെ​ത്ത​ൽ ബോ​ര്‍ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​റി​നെ​യും അം​ഗ​ങ്ങ​ളെ​യും അ​മ്പ​ര​പ്പി​ച്ചു. രേ​ഖ​ക​ള്‍ക്ക് എ​ന്തു​സം​ഭ​വി​ച്ചെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും അ​റി​യി​ല്ലെ​ന്നാ​ണ്​ വി​വ​രം.

2007ല്‍ ​വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ സ​ര്‍ക്കാ​റാ​ണ് ശ​ബ​രി​മ​ല​യി​ൽ യു​വ​തീ​പ്ര​വേ​ശ​ന​മാ​കാ​മെ​ന്ന് സു​പ്രീ​കോ​ട​തി​യി​ല്‍ നി​ല​പാ​ടെ​ടു​ത്ത​ത്. 2016ൽ ​ഉ​മ്മ​ൻ ചാ​ണ്ടി സ​ര്‍ക്കാ​റും, പ്ര​യാ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ദേ​വ​സ്വം ബോ​ര്‍ഡും യു​വ​തീ​പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് സ​ത്യ​വാ​ങ്മൂ​ലം ന​ല്‍കി. 2016 ന​വം​ബ​റി​ല്‍ യു​വ​തീ​പ്ര​വേ​ശ​നം അ​നു​കൂ​ലി​ച്ചു​ള്ള സ​ത്യ​വാ​ങ്മൂ​ല​മാ​ണ്​ സു​പ്രീം​കോ​ട​തി​ല്‍ പി​ണ​റാ​യി സ​ര്‍ക്കാ​ര്‍ ന​ല്‍കി​യ​ത്. എ​ന്നാ​ല്‍, ദേ​വ​സ്വം ബോ​ര്‍ഡ് സ​ത്യ​വാ​ങ്മൂ​ലം ന​ല്‍കി​യി​രു​ന്നി​ല്ല. ഈ ​രേ​ഖ​ക​ളു​ടെ പ​ക​ര്‍പ്പു​പോ​ലും ബോ​ര്‍ഡ് ആ​സ്ഥാ​ന​ത്ത് കാ​ണാ​നി​ല്ലെ​ന്ന​താ​ണ് ദു​രൂ​ഹം. 

Tags:    
News Summary - Sabarimala womenSabarimala women's entry: Devaswom filess entry: Devaswom files

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.