ശബരിമല നടയടച്ചതിൽ തെറ്റില്ലെന്നും ത​െൻറ ഉത്തരവാദിത്തമെന്നും തന്ത്രി

തിരുവനന്തപുരം: യുവതീപ്രവേശനത്തെതുടർന്ന്​ ശബരിമല നടയടച്ചിട്ട്​ ശുദ്ധിക്രിയ ചെയ്തതിൽ തെറ്റില്ലെന്നും അത്​ ത​​​െൻറ ഉത്തരവാദിത്തമാണെന്നും തന്ത്രി കണ്ഠരര് രാജീവര്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്​ നൽകിയ വിശദീകരണത്തിലാണ് തന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്​. ശുദ്ധിക്രിയ ചെയ്തത്​ വീഴ്ചയല്ല. അത് ആചാരപരമായ ചടങ്ങാണ്. ദേവസ്വം ബോർഡി​​​െൻറ അറിവോടെയാണ് പരിഹാരക്രിയ നടത്തിയത്. ശബരിമല എക്സിക്യൂട്ടിവ് ഓഫിസറെയും ദേവസ്വം അധികൃതരെയും അക്കാര്യം അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ കോടതി വിധിയെ ധിക്കരിക്കുന്ന നിലപാട് ഉണ്ടായിട്ടില്ല.

ആചാരലംഘനമുണ്ടായാൽ ഇനിയും ശുദ്ധിക്രിയ വേണ്ടിവരുമെന്നും തന്ത്രി വിശദീകരിച്ചു. തന്ത്രിയുടെ വിശദീകരണം ചൊവ്വാഴ്​ച ചേരുന്ന ബോർഡ്​ യോഗം വിശദമായി ചർച്ച ചെയ്യും. ജനുവരി രണ്ടിന്​ രണ്ട്​ യുവതികൾ ശബരിമല ദർശനം നടത്തിയതിന്​ പിന്നാലെയാണ്​ ശബരിമല ക്ഷേത്ര നട അടച്ച്​ ഒരു മണിക്കൂറോളം പരിഹാരക്രിയ നടത്തിയത്​. തങ്ങളുടെ അനുമതി കൂടാതെ നടയടച്ച്​ തന്ത്രി ശുദ്ധിക്രിയ ചെയ്തെന്നായിരുന്നു ദേവസ്വം ബോർഡി​​​െൻറ നിലപാട്​. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും തന്ത്രിയുടെ നടപടി തെറ്റാണെന്ന് അഭിപ്രായപ്പെട്ട്​ രംഗത്തെത്തിയിരുന്നു. ആ സാഹചര്യത്തിലാണ് ബോർഡ് തന്ത്രിയോട് വിശദീകരണം ആരാഞ്ഞത്.

തന്ത്രിയുടെ മറുപടിയിൽ ദേവസ്വം ബോർഡി​​​െൻറ തുടർനടപടികൾ നിർണായകമായിരിക്കും. അതേസമയം ക്ഷേത്രാചാരങ്ങളില്‍ ആചാരലംഘനമുണ്ടായാല്‍ ദേവസ്വം അധികാരികള്‍ ആലോചിച്ച്‌ പരിഹാരക്രിയ നിശ്ചയിക്കണ​െമന്നാണ്​ ദേവസ്വം മാന്വലിൽ പറഞ്ഞിട്ടുള്ളതെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിൽ വ്യക്തമാക്കി. ആചാരം ലംഘിക്ക​െപ്പട്ടാല്‍ നടയടച്ച്‌ പരിഹാരക്രിയ ചെയ്യുന്നത്‌ തന്ത്രിയുടെ മാത്രം ചുമതലയല്ല. ആചാരാനുഷ്‌ഠാന കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം തന്ത്രിയില്‍ മാത്രം നിക്ഷിപ്‌തമല്ലെന്നും മന്ത്രി വ്യക്​തമാക്കി.

Tags:    
News Summary - sabarimala women entry; tantri gave explanation to devaswom board -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.