പത്തനംതിട്ട: വിശ്വാസത്തെ സംരക്ഷിക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാറിനുണ്ടെന്ന് രാഹുൽ ഈശ്വർ. മതത്തിന്‍റെ ആചാരങ്ങളിൽ സർക്കാർ ഇടപെടരുത്. രാജ്യത്ത് ടെംമ്പിൾ പോളിസിയുണ്ട്. വിശ്വാസമില്ലാത്തവർ ശബരിമലയിലേക്ക് വരേണ്ടെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
പുനഃപരിശോധനാ ഹരജിയിൽ സുപ്രീംകോടതി വിധി വരുന്നതു വരെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കരുത്. നിലവിലെ സമരം വിമോചന സമരത്തേക്കാൾ ശക്തമാകും. വരുന്ന 17ന് നിരാഹാര യജ്ഞം നടത്തും. അഞ്ച് ദിവസം കാവൽ നിൽക്കും. തങ്ങളുടെ നെഞ്ചത്ത് ചവിട്ടിയേ ഫെമിനിസ്റ്റുകൾക്ക് ശബരിമലയിൽ പോകാനാകൂവെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.