Posted On
date_range Updated On
date_range യുവതികള്‍ എത്തിയാല്‍ ശബരിമല ദർശനം മതിയാക്കും -പ്രയാർ
നിലക്കല്‍: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ സമരം നടത്തിയവര്‍ക്കെതിരായ പൊലീസ് നടപടി ശരിയായില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ജീവത്യാഗത്തിന് തയാറായാണ് ശബരിമലയിലേക്ക് പോകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ ചെയ്യട്ടെ. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ശബരിമലയിലേക്ക് പോകുന്നു. ആചാരത്തിന് വിരുദ്ധമായി യുവതികള്‍ കയറിയാല്‍ അന്ന് ശബരിമല ദർശനം മതിയാക്കും.
വിശ്വാസികള്‍ അധികാരത്തില്‍ വരികയും നിയമത്തില്‍ മാറ്റമുണ്ടാകുകയും ചെയ്യുമ്പോള്‍ മാത്രമേ പിന്നീട് ശബരിമലയിലേക്ക് പോകൂവെന്നും പ്രയാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.