മൂവാറ്റുപുഴ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന്‍റെയും ദേവസ്വം ബോർഡിന്‍റെയും വിശ്വാസ വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് നടന്ന നാമജപ ഘോഷയാത്രയിൽ സംഘർഷം. മൂവാറ്റുപുഴയിൽ എം.സി റോഡ് ഉപരോധത്തിനിടെയാണ് പൊലീസും വിശ്വാസികളും തമ്മിൽ സംഘർഷമുണ്ടായത്.
പുഴക്കരക്കാവ് ദേവീക്ഷേത്രത്തിന് മുന്നിൽ നിന്നാരംഭിച്ച യാത്ര വെള്ളൂർക്കുന്നത്ത് സമാപിച്ചതിന് ശേഷമാണ് റോഡ് ഉപരോധം തുടങ്ങിയത്. ഉപരോധസമരം നടത്തിയവരെ നീക്കം ചെയ്യാനുള്ള പൊലീസിന്‍റെ ശ്രമത്തിനിടെ ഉന്തും തള്ളുമുണ്ടായി. സംഭവത്തെ തുടർന്ന് എം.സി. റോഡിൽ ഗതാഗതം താറുമാറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.