വിശ്വാസികളെ ചവിട്ടിമെതിച്ച് മുന്നേറാൻ സർക്കാറിനെ അനുവദിക്കില്ല -കെ. സുധാകരൻ

ശബരിമല: വിശ്വാസികളെ ചവിട്ടിമെതിച്ച് മുന്നേറാൻ സർക്കാറിനെ അനുവദിക്കില്ലെന്ന് കോൺഗ്രസ് വർക്കിങ്​ പ്രസിഡൻറ് കെ. സുധാകരൻ പറഞ്ഞു. കോൺഗ്രസ്​ നേതൃത്വത്തിൽ നിലക്കലിൽ നടന്ന സർവമത പ്രാർഥനയജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാന്തമായിരുന്ന പുണ്യഭൂമിയെ കലാപഭൂമിയാക്കി മാറ്റിയത് പിണറായി സർക്കാറാണ്. പാരമ്പര്യ ആചാരാനുഷ്ഠാനങ്ങളെ തച്ചുതകർക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. ഈ രാജ്യത്ത് പല വിധികൾക്കും തിരുത്തലുകൾ വന്നിട്ടുണ്ട്. കലാപത്തിനോ സംഘർഷത്തിനോ ആരെയും തടയാനും കോൺഗ്രസ് ഇല്ല.

സാധാരണ ഒരു ക്ഷേത്രത്തി​​​െൻറ ആചാരമല്ല ശബരിമലയിലേത്. ഇതിനെ തകർക്കാനാണ് പിണറായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കുന്നതിന് നിരോധനം ഇല്ല. ചില പ്രായത്തിലുള്ളവർക്ക് മാത്രമാണ് വിലക്ക്​. പൊലീസ് പട കാട്ടി വിശ്വാസികളെ ഭയപ്പെടുത്താൻ പിണറായി നോക്കേണ്ടെന്നും സുധാകരൻ പറഞ്ഞു.

ഡി.സി.സി പ്രസിഡൻറ്​ ബാബു ജോർജ് അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, ആ​േൻറാ ആൻറണി എം.പി, അടൂർ പ്രകാശ് എം.എൽ.എ, റോജി എം. ജോൺ എം.എൽ.എ, കെ. ശിവദാസൻ നായർ, പി. മോഹൻരാജ്, വാവർ കുടുംബത്തിലെ യൂസഫ് കാക്കച്ചി, പഴകുളം മധു, മാന്നാർ അബ്​ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Sabarimala Women Entry K Sudhakaran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.