പന്തളം: ശബരിമല ദർശനത്തിനായി പന്തളത്ത് എത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി പ്രതിഷേധക്കാർ സംഘടിച്ചതോടെ ശ്ര മം ഉപേക്ഷിച്ചു മടങ്ങി. സുപ്രീംകോടതി വിധിയെത്തുടർന്ന് ശബരിമലയിൽ ദർശനം നടത്തിയയാളാണ് ഇവർ. വീണ്ടും ദർശനത്തി ന് എത്തുമെന്ന അഭ്യൂഹം നിലനിൽക്കുമ്പോഴാണ് വ്യാഴ്യാഴ്ച രാത്രി 11ഓടെ സുഹൃത്ത് അഡ്വ. സുമിരാജെൻറ വീട്ടിൽ എത്തിയത്.
അർധരാത്രിയോടെയാണ് എത്തിയതെങ്കിലും അകമ്പടി പൊലീസുകാരുടെ സാന്നിധ്യം കാരണം വിവരം അപ്പോൾ തന്നെ നാട്ടുകാർ അറിഞ്ഞു. വെള്ളിയാഴ്ച രാവിലെ മുതൽ ശബരിമല കർമസമിതി പ്രവർത്തകരും സ്ഥലത്ത് സംഘടിച്ചു. ഇതോടെ കൂടുതൽ പൊലീസുമെത്തി. ഹൈകോടതിയിൽനിന്ന് പൊലീസ് സംരക്ഷണം നേടാൻ ശ്രമം നടക്കുന്നതായ അഭ്യൂഹവും പടർന്നു.
ശബരിമല നട അടച്ചതിനുശേഷം മാത്രമേ തിരിച്ചുപോകൂവെന്ന് നിലപാടെടുത്ത ബിന്ദു പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നതായാണ് വിവരം. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ സംസാരിച്ചതിെൻറ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ ചേർത്തലക്ക് പോകാൻ അവർ തയാറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.