പത്തനംതിട്ട: ശബരിമലയിൽ യുവതീ പ്രവേശന വിധിക്കെതിരെ നൽകിയ പുനഃപരിശോധനാ ഹരജി സുപ്രീംകോടതിയുടെ വിശാലബെഞ്ചിന ് വിട്ടത് ഭക്തർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്ന ഉത്തരവാണെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. സുപ്രീ ംകോടതി വിധിയെ മാനിക്കുന്നു. പുനഃപരിശോധന ഹരജികൾ വിശാല ബെഞ്ച് പരിഗണിക്കുമെന്നത് കൂടുതൽ പ്രതീഷ നൽകുന്നുണ്ട്്. വിശ്വാസികൾക്ക് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാജീവര് പ്രതികരിച്ചു.
നിലവിലെ യുവതീ പ്രവേശന വിധിക്ക് സുപ്രീംകോടതി സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാൽ സ്ത്രീകൾ പ്രവേശിക്കുേമാ എന്ന് പറയാൻ കഴിയില്ല. അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കാണണമെന്ന കോടതി നിർദേശത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മതവും നിയമവും കൂട്ടിക്കെട്ടാതെ ഭക്തരെ അവരുടെ വിശ്വാസവഴിയിൽ വിടുകയാണ് വേണ്ടതെന്നും തന്ത്രി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.