ശബരിമല: ചിലരുടെ ലക്ഷ്യം വിശ്വാസം തകർക്കൽ -കെ. മുരളീധരൻ

കോഴിക്കോട്: ശബരിമലയിൽ കരുതിക്കൂട്ടി എത്താൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം വിശ്വാസങ്ങളെ തകർക്കുക എന്നതാണെന്ന് ക ോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. ശബരിമല കയറാൻ വരുന്ന യുവതികളെ കാര്യങ്ങൾ പറഞ്ഞ് മടക്കി അയക്കുമെന്നാണ് സർക്കാർ പറഞ്ഞത്. അല്ലാത്തവർക്ക് നേരെ അത്തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടായേക്കാം. ഭക്തർ ആത്മസംയമത്തോടെ അക്കാര്യം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരൻ പറഞ്ഞു.

പഴയ വിധിയിൽ തൃപ്തരല്ലാത്തത് കൊണ്ടാണ് ഹരജികൾ വിശാല ബെഞ്ചിലേക്ക് സുപ്രീംകോടതി മാറ്റിയത്. അതിനാൽ സർക്കാറിന് കോടതിയലക്ഷ്യം നേരിടേണ്ടിവരില്ല. 2018ന് മുമ്പുള്ള സ്ഥിതിയാവും ഇനി തുടരുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോടതി ഉന്നയിച്ച വിഷയങ്ങൾ ജനമധ്യത്തിൽ ചർച്ച ചെയ്യണം. ശബരിമല വിഷയത്തിൽ വിശ്വാസം പരമപ്രധാനമാണ്. മതപരമായ കാര്യങ്ങളിൽ കോടതി ഇടപെടുന്നതിനെ കുറിച്ച് പൊതുചർച്ച ആവശ്യമാണെന്നും മുരളീധരൻ വ്യക്തമാക്കി.

Tags:    
News Summary - Sabarimala Verdict K Muralidharan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.