ശബരിമല: ദർശനത്തിനെത്തുന്ന തീർഥാടകർക്ക് ദിവസം മുഴുവന്‍ ഭക്ഷണം വിളമ്പി ഭക്തരുടെ മനസ്സുനിറക്കുകയാണ് സന്നിധാനത്തെ അന്നദാന മണ്ഡപം. ആധുനിക രീതിയില്‍ സജ്ജമാക്കിയിരിക്കുന്ന ഇവിെട ശുചീകരണത്തിന് എടുക്കുന്ന ഇടവേള മാറ്റിനിര്‍ത്തിയാല്‍ 24 മണിക്കൂറും ഭക്ഷണം ലഭിക്കും. ഇതറിയാതെയാണ് ഭക്തർ സ്വകാര്യ ഹോട്ടലുകളെ ആശ്രയിക്കുന്നത്.
ഒരേസമയം 2000 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സജ്ജീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രഭാത ഭക്ഷണം ഏഴ് മുതല്‍ 11വരെ ലഭിക്കും. ഉപ്പുമാവും കടലക്കറിയും ചുക്കുകാപ്പിയുമാണ് പ്രഭാത ഭക്ഷണം. 12 മുതല്‍ മൂന്നുവരെയാണ് ഉച്ചഭക്ഷണമായ ഊണിെൻറ സമയം. വൈകീട്ട് ഏഴുമുതല്‍ 11 വരെ രാത്രി ഭക്ഷണം ലഭിക്കും. കഞ്ഞിയും പയര്‍കറിയും അച്ചാറുമാണ് രാത്രിയിൽ നല്‍കുന്നത്. രാത്രി 12 മുതല്‍ പുലര്‍ച്ച അഞ്ച് വരെ ലഘുഭക്ഷണവും ലഭിക്കും.
ആധുനിക പാചകശാല, പാത്രം കഴുകാന്‍ യന്ത്രപ്പുര
ശബരിമല: വൃത്തി, ശുദ്ധി, രുചി എന്നിവ ഉറപ്പാക്കിയാണ് അന്നദാനത്തിന് ഭക്ഷണം തയാറാക്കുന്നത്. വിളമ്പാനും വൃത്തിയാക്കാനുമായി 240 പേരടങ്ങുന്ന സംഘമാണ് ഉള്ളത്. ആവിയിലാണ് അരിവേവിക്കുന്നത്. റവ ഉപ്പുമാവ് ഗ്യാസിലാണ് പാചകം ചെയ്യുന്നത്. അന്നദാന മണ്ഡപത്തിെൻറ താഴത്തെ നിലയിലുള്ള അടുക്കളയില്‍നിന്ന് ലിഫ്ട് വഴിയാണ് മുകളിലുള്ള ഊട്ടുപുരയില്‍ ഭക്ഷണം എത്തിക്കുന്നത്.
സന്നിധാനത്ത് ഓണ്‍ലൈനായും മുറി ബുക്ക് ചെയ്യാം
ശബരിമല: തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് മുറികള്‍ ഓണ്‍ലൈനായി പണമടച്ച് ബുക്ക് ചെയ്യാം. www.onlinetdb.com വെബ്സൈറ്റ് വഴി 15 ദിവസം മുന്‍കൂറായി ബുക്ക് ചെയ്യണം. 104 മുറികളാണ് ഓണ്‍ലൈന്‍ ബുക്കിങ്ങിന് നീക്കിെവച്ചിട്ടുള്ളത്. 350 മുതല്‍ 2,200 രൂപ വരെയാണ് വാടക. അതാത് ദിവസത്തേക്ക് മുറിയെടുക്കുന്നതിന് 24 മണിക്കൂറും സൗകര്യമുണ്ടായിരിക്കും. സന്നിധാനത്തെ അേക്കാമഡേഷന് സെൻററിലാണ് നേരിട്ട് പണമടച്ച് റൂമെടുക്കാവുന്നത്.
250 രൂപ മുതല്‍ 1,500 രൂപക്കുവരെ മുറി ലഭിക്കും. ഒരു മുറിയില്‍ നാലുപേര്‍ക്ക് കഴിയാം. കൂടുതല്‍പേര്‍ക്ക് കഴിയണമെങ്കില്‍ ആനുപാതികമായി പണമടക്കണം. 12 മണിക്കൂര്‍, 16 മണിക്കൂര്‍ സമയത്തേക്കാണ് മുറികള്‍ ലഭിക്കുക. ചിന്മുദ്ര, സഹ്യാദ്രി, പ്രണവം, ശ്രീമാത, ശ്രീമണികണ്ഠ തുടങ്ങി 11 കെട്ടിടങ്ങളിലായി നേരിട്ടും ഓണ്‍ലൈനിലുമായി ആകെ 466 മുറികളാണ് ബുക്ക് ചെയ്യാവുന്നത്. ബുക്കിങ് സംബന്ധിച്ച പരാതികള്‍ support@onlinetdb.com മെയിലില്‍ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.