പത്തനംതിട്ട: ശബരിമലയിൽ ദേവസ്വം ബോർഡ് നിർമിച്ച ടോയ്ലറ്റുകൾ മുന്നറിയിപ്പില്ലാതെ വനം വകുപ്പ് പൊളിച്ചതായി പരാതി. വലിയ നടപ്പന്തൽ തുടങ്ങുന്നതിനുമുമ്പ് ഗവ. ആശുപത്രിക്കടുത്താണ് 30 ശൗചാലയങ്ങളുള്ളത്. നിലവിൽ ഇത് വനം വകുപ്പ് നിർമിച്ച ജണ്ടക്ക് പുറത്താണെന്ന് ദേവസ്വം ബോർഡ് പറയുന്നു. 1965ലെ ഉത്തരവ് പ്രകാരമുള്ള സർേവയിൽ ദേവസ്വം ബോർഡിെൻറ പാട്ടഭൂമിയിലാണിതെന്നും പറയുന്നു.
പമ്പയിൽനിന്ന് എത്തുേമ്പാഴുള്ള ആദ്യ ടോയ്ലറ്റ് സമുച്ചയമായതിനാൽ ഭക്തർ കൂടുതലായി ഉപയോഗിക്കുന്നവത് ഇതാണ്. ശൗചാലയങ്ങൾ ലേലം ചെയ്തിരുന്ന കാലത്ത് ഇവ എ വിഭാഗത്തിൽ വരുന്നവയായിരുന്നു. നിലവിൽ പുതിയ ടോയ്ലറ്റ് കോംപ്ലക്സ് ഒഴികെ എല്ലാ ടോയ്ലറ്റുകളും സൗജന്യമായാണ് ഉപയോഗിക്കുന്നത്. 2016ലെ സീസൺവരെ ഇവ ഉപയോഗിച്ചിരുന്നതായും ദേവസ്വം ബോർഡ് പറയുന്നു.
ടോയ്ലറ്റുകളുടെ പിന്നിലുള്ള സെപ്റ്റിക് ടാങ്കുകളിലേക്കാണ് ഇതിന് കണക്ഷൻ നൽകിയിട്ടുള്ളത്. ഒാവർഫ്ലോ കണക്ഷൻ നടപ്പന്തലിന് കിഴക്കുഭാഗത്തുള്ള സെപ്റ്റിക് ടാങ്കിലേക്കുമാണ്. ഇവ പുതിയ സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറുമായി കണക്ട് ചെയ്യുന്നത് വനം വകുപ്പ് തടസ്സപ്പെടുത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ സീസൺ മുതൽ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറിനോട് ബന്ധിപ്പിക്കാവുന്നതും നൂറുകണക്കിന് പേർക്ക് ഉപയോഗിക്കാവുന്നതുമായ ടോയ്ലറ്റ് പൊളിച്ചത് ഭക്തരോടുള്ള ക്രൂരതയാണെന്ന് ദേവസ്വം ബോർഡ് വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.