ശബരിമല: പാർട്ടിയുടെ വീക്ഷണം ബലം പ്രയോഗിച്ച്​ നടപ്പാക്കില്ല -എം.എ ബേബി​

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനത്തിൽ പാർട്ടിയുടെ വീക്ഷണം ബലം പ്രയോഗിച്ച്​​ നടപ്പാക്കില്ലെന്ന്​ സി.പി.എം പി.ബി അംഗം എം.എ​ ബേബി. സുപ്രീംകോടതിയുടെ വിശാലബെഞ്ച്​ വിധി പറഞ്ഞതിന്​ ശേഷം മാത്രമേ ഈ വിഷയത്തിൽ അഭിപ്രായം പറയയാനാകൂ. സുപ്രീംകോടതി വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന്​ മുൻകൂട്ടി പറയാൻ കഴിയില്ല.

സുപ്രീംകോടതി വിധിവന്നശേഷം സാമൂഹിക സമവാക്യമുണ്ടാക്കും. സുപ്രീംകോടതി വിധിവരു​േമ്പാൾ ബി.ജെ.പിയും കോൺഗ്രസും സ്​ത്രീ പ്രവേശനത്തിന്​ അനുകൂലമായിരുന്നു. ജനങ്ങളുടെ മറ്റു പ്രശ്​നങ്ങൾ മറച്ചുവെക്കാനാണ്​ യു.ഡി.എഫ്​ വിഷയമുയർത്തുന്നത്​. വിശ്വാസത്തിന്‍റെയും ആചാരത്തിന്‍റെയും പ്രശ്​നങ്ങൾ സാമൂഹിക ചർച്ചയിലൂടെയും ബോധവൽക്കരണത്തിലൂടെയുമാണ്​ നടപ്പാക്കേണ്ടതെന്നും എം.എ ബേബി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.