ശബരിമല: പഴയ കൊടിമരത്തിലെ സ്വർണ ആലില​ കാണാനില്ല; ബോർഡിന്റെ​ വീഴ്ച വ്യക്​തമാക്കാതെ റിപ്പോർട്ട്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ പ​ഴ​യ കൊ​ടി​മ​ര​ത്തി​ലെ സ്വ​ർ​ണ ആ​ലി​ല​ക​ളി​ലൊ​ന്ന് കാ​ണാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യും അ​തി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഭാ​ര​വാ​ഹി​ക​ളു​ടെ വീ​ഴ്ച ക​ണ്ടെ​ത്താ​തെ​യും ദേ​വ​സ്വം വി​ജി​ല​ൻ​സ്​ റി​പ്പോ​ർ​ട്ട്. കൊ​ടി​മ​ര പ്ര​തി​ഷ്ഠ​യി​ൽ അ​ഭി​ഭാ​ഷ​ക ക​മീ​ഷ​ന​ർ എ.​എ​സ്.​പി. കു​റു​പ്പി​നെ കു​റ്റ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ​ദി​വ​സം ഹൈ​കോ​ട​തി​യി​ൽ ദേ​വ​സ്വം വി​ജി​ല​ൻ​സ് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ളു​ള്ള​ത്.

സ്​​ട്രോ​ങ്‌ റൂ​മി​ലേ​ക്ക് മാ​റ്റി​യ കൊ​ടി​മ​ര​ത്തി​ലെ ആ​ലി​ല കാ​ണാ​നി​ല്ലെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. 2017ലെ ​കൊ​ടി​മ​ര പ്ര​തി​ഷ്ഠ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ സ്വ​ർ​ണ​ക്കൊ​ള്ള​ക്കൊ​പ്പ​മാ​ണ്​ ഉ​യ​ർ​ന്ന​ത്. കൊ​ടി​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ള്ള ന​ട​ന്നെ​ന്ന വി​വ​രം റി​പ്പോ​ർ​ട്ടി​ലി​ല്ല. ദേ​വ​സ്വം ബോ​ർ​ഡി​ന് എ​ന്തെ​ങ്കി​ലും പി​ഴ​വ് സം​ഭ​വി​ച്ച​താ​യും പ​രാ​മ​ർ​ശ​മി​ല്ല. അ​ന്ന് ബോ​ർ​ഡ്​ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​നും അം​ഗ​മാ​യി​രു​ന്ന അ​ജ​യ് ത​റ​യി​ലി​നു​മൊ​ക്കെ വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന ത​ര​ത്തി​ലാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. ഇ​വ​രു​ടെ പേ​രു​ക​ൾ വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ലി​ല്ലെ​ന്നാ​ണ്​ വി​വ​രം. കൊ​ടി​മ​ര​പ്ര​തി​ഷ്ഠ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ർ​ണം ഏ​റ്റു​വാ​ങ്ങു​മ്പോ​ൾ ര​ശീ​ത് ന​ൽ​കു​ന്ന​തി​ൽ ഹൈ​കോ​ട​തി നി​യോ​ഗി​ച്ച അ​ഭി​ഭാ​ഷ​ക ക​മീ​ഷ​ൻ എ.​എ​സ്.​പി. കു​റു​പ്പി​ന്​ വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ടി​ലു​ണ്ട്. 20 പേ​രോ​ളം സ്വ​ർ​ണം സ​മ​ർ​പ്പി​ച്ചെ​ന്ന​ല്ലാ​തെ അ​വ​രു​ടെ പേ​രോ മ​റ്റ് വി​വ​ര​ങ്ങ​ളോ സ്വ​ർ​ണ​ത്തി​ന്‍റെ അ​ള​വ് സം​ബ​ന്ധി​ച്ച ക​ണ​ക്കോ ന​ൽ​കാ​ൻ കു​റു​പ്പി​ന് ക​ഴി​ഞ്ഞി​ല്ല. സ്വ​ർ​ണം വാ​ങ്ങു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ദേ​വ​സ്വം ബോ​ർ​ഡ് ഇ​റ​ക്കി​യ ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നി​ല്ല. പ​ക​രം സെ​ലി​ബ്രി​റ്റി​ക​ള​ട​ക്കം ഭ​ക്ത​ർ സ്വ​ർ​ണം സ​മ​ർ​പ്പി​ച്ച​ത് അ​ഭി​ഭാ​ഷ​ക ക​മീ​ഷ​ണ​ർ​ക്കാ​ണ്. സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട സ്വ​ർ​ണം ക​ണ​ക്കാ​ക്കാ​നും ക​ഴി​ഞ്ഞി​ല്ല. സ്‌​ട്രോ​ങ്‌ റൂ​മി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​യ കൊ​ടി​മ​ര​ത്തി​ന്‍റെ സ്വ​ർ​ണ​പ്പ​റ​യ​ട​ക്കം 28 ഉ​രു​പ്പ​ടി​ക​ൾ ക​ണ്ടെ​ത്തി​യെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വാ​ജി​വാ​ഹ​നം അ​വി​ടെ ഇ​ല്ലാ​യി​രു​ന്നു. അ​താ​ണ് ത​ന്ത്രി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. കൊ​ടി​മ​രം നീ​ക്കം​ചെ​യ്യു​ന്ന ഘ​ട്ട​ത്തി​ലു​ണ്ടാ​ക്കി​യ മ​ഹ​സ​റി​ൽ കൊ​ടി​മ​ര​ത്തി​ലെ മൂ​ന്ന് സ്വ​ർ​ണ ആ​ലി​ല​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്നും പ​രി​ശോ​ധ​ന​യി​ൽ ഒ​ന്ന് ന​ഷ്ട​പ്പെ​ട്ടെ​ന്ന് ക​ണ്ടെ​ത്തി​യെ​ന്നു​മാ​ണു​ള്ള​ത്. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്​​ത​ത വ​രു​ത്തു​ന്ന അ​ന്വേ​ഷ​ണ​മാ​കും വി​ജി​ല​ൻ​സി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഉ​ണ്ടാ​വു​ക.

Tags:    
News Summary - Sabarimala: The golden garland on the old kodimaram missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.