പത്തനംതിട്ട: വിശ്വാസികളല്ലാത്തവർ ദർശനം നടത്തിയാൽ ശബരിമല ക്ഷേത്രനട അടച്ചിടുമെന്ന് തന്ത്രി കണ്ഠര് മോഹനരര്. പൊലീസിനെ തന്ത്രി നിലപാട് അറിയിച്ചു. ശബരിമല യുദ്ധകളമാക്കാതിരിക്കാനുള്ള വിവേകം പൊലീസ് കാണിക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടു.
അതേ സമയം, സ്ത്രീപ്രവേശനം ഉണ്ടാവുകയാണെങ്കിൽ ക്ഷേത്രം അടച്ചിടാൻ പന്തളം രാജകുടുംബം തന്ത്രിക്ക് നിർദേശം നൽകിയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ആചാരലംഘന നടത്തിയാൽ നടയടച്ച് പരിഹാരക്രിയകൾ നടത്തേണ്ടി വരുമെന്ന് തന്ത്രി അറിയിച്ചു. തന്ത്രിയുടെ നേതൃത്വത്തിൽ പതിനെട്ടാം പടിക്ക് താഴെ പരികർമികൾ പ്രതിഷേധം സൂചകമായി നാമജപം നടത്തുകയാണ്.
മോജോ ടിവി എന്ന തെലുങ്ക് ചാനലിൻെറ റിപ്പോര്‍ട്ടര്‍ ഹൈദരാബാദ് സ്വദേശി കവിതയും എറണാകുളം സ്വദേശിയായ രഹ്നഫാത്തിമയുമാണ് ഇന്ന് സന്നിധാനത്ത് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.